Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: അടുത്ത...

കോവിഡ്​: അടുത്ത രണ്ടാഴ്​ച പ്രധാനപ്പെട്ടത് -ആരോഗ്യ മന്ത്രി

text_fields
bookmark_border
കോവിഡ്​: അടുത്ത രണ്ടാഴ്​ച പ്രധാനപ്പെട്ടത് -ആരോഗ്യ മന്ത്രി
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ മ്മദ്​ അൽ സഇൗദി വ്യാഴാഴ്​ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കു ​േമ്പാൾ കുറവാണെങ്കിലും ഒമാനിലെ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്​. മലയാളികളടക്കം പ്രവാസികൾ ധാരാളമുള്ള തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്​ലാൻ ബനീ ബുആലി െഎസോലേറ്റ്​ ചെയ്​തു. 12 സാമൂഹിക വ്യാപന കേസുകൾ കണ്ടെത്തിയതി​​െൻറ അടിസ്​ഥാനത്തിലാണിത്​.

മത്രക്കും മസ്​കത്തിനും പുറമെ ​െഎസൊലേറ്റ്​ ചെയ്യുന്ന മൂന്നാമത്തെ വിലായത്താണിത്​.
ഏപ്രിൽ 30 വരെയുള്ള സമയം പ്രധാനപ്പെട്ടതാണ്​. ഏപ്രിൽ 23 മുതൽ 30 വരെ കാലയളവിൽ രോഗബാധ പാരമ്യതയിൽ എത്തുമെന്ന്​ കരുതുന്നുവെന്ന്​ മന്ത്രി പറഞ്ഞു​. ഇൗ സമയം ഒരു ദിവസം അഞ്ഞൂറോളം വൈറസ്​ ബാധയാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിൽ 150 പേരെയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരും.

സാമൂഹിക അകലം പാലിക്കലാണ്​ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും സൗജന്യമാണ്​. ഒമാനിൽ 23 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ഏഴുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ്​ രോഗിക്കായി സർക്കാർ ആയിരം റിയാലാണ്​ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാക്കി കോവിഡ്​ സ്​ഥിരീകരിച്ചവർക്കെല്ലാം ലഘുവായ ലക്ഷണങ്ങളാണ്​ ഉള്ളത്​. ഇവർ ​െഎസൊലേഷനിൽ കഴിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid gulf updates oman
Next Story