ഒമാനിൽ 264 പേർക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 264 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,27,931 ആയി. 171 പേർക്കുകൂടി രോഗം ഭേദമായി. 1,19,745 പേരാണ് ഇതുവരെ രോഗമുക്തരായത്.
ഒരാൾകൂടി മരിച്ചു. 1489 പേരാണ് ഇതുവരെ മരണപ്പെട്ടത്. മരണപ്പെട്ടവരിൽ 1111 പേർ സ്വദേശികളും 378 പേർ വിദേശികളുമാണ്. നാലുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ 40 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 156 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-46, ബോഷർ-42, സീബ്-39, മത്ര-24, ഖുറിയാത്ത്-നാല്, അമിറാത്ത്-ഒന്ന് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. 21 പുതിയ രോഗികളുള്ള ദോഫാർ രണ്ടാമതും 19 പേരുള്ള വടക്കൻ ബാത്തിന മൂന്നാമതുമാണ്.

