ഒമാനിൽ 264 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ 264 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം േരാഗികളുടെ എണ്ണം 1,26,504 ആയി ഉയർന്നു. 239 പേർകൂടി േരാഗമുക്തരായി. 1,18,287 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.ഒരാൾകൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1472 ആയി ഉയർന്നു.
മരണപ്പെട്ടവരിൽ 1101 പേരും സ്വദേശികളാണ്. പുതിയ രോഗികളിൽ 158 പേരും മസ്കത്തിലാണ്. ബോഷർ-50, മസ്കത്ത്-45, സീബ്-38, മത്ര-19, അമിറാത്ത്-ആറ് എന്നിങ്ങനെയാണ് വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-33, ദാഖിലിയ-16, ദോഫാർ-11, ദാഹിറ-ഒമ്പത്, തെക്കൻ ബാത്തിന-എട്ട്, അൽ വുസ്ത-എട്ട്, വടക്കൻ ശർഖിയ-ഏഴ്, തെക്കൻ ശർഖിയ-ഏഴ്, ബുറൈമി-അഞ്ച്, മുസന്ദം-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

