ഒമാനിൽ 381 പേർക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 381 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,18,884 ആയി. 362 പേർകൂടി രോഗമുക്തരായി. 1,09,330 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 92 ശതമാനമാണ് രോഗമുക്തി നിരക്ക്.
ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1316 ആയി. 28 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 317 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 135 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. പുതിയ രോഗികളിൽ 228 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. വിലായത്ത് തല കണക്കുകൾ നോക്കുേമ്പാൾ മസ്കത്തിലാണ് കൂടുതൽ രോഗികൾ. 72 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സീബ് -59, മത്ര -44, ബോഷർ -39, അമിറാത്ത് -12, ഖുറിയാത്ത് -രണ്ട് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ എണ്ണം. വടക്കൻബാത്തിന -38, തെക്കൻ ബാത്തിന -23, ദോഫാർ -22, ദാഹിറ -15, ദാഖിലിയ -15, തെക്കൻ ശർഖിയ -14, വടക്കൻ ശർഖിയ -ഒമ്പത്, ബുറൈമി -ഒമ്പത്, അൽ വുസ്ത -ആറ്, മുസന്ദം -രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ എണ്ണം.