1,430 പേർക്ക് കോവിഡ്, അഞ്ചു മരണം
text_fieldsമസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,430പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,221 ആയി. കഴിഞ്ഞ ദിവസം 2114 ആളുകൾക്ക് അസുഖം ഭേദമായി. 3,70,620 പേർക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. 93.7 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,47,243 ആളുകൾക്കാണ് മഹാമാരി മാറിയത്. 60 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 361 ആളുകളാണ് കോവിഡ് ബാധിച്ച് വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 78 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷം പ്രതിദിന കോവിഡ് നിരക്കും രണ്ടായിരത്തിന് താഴെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നത് ആശ്വാസകരമാണ്. ആശുപത്രിവാസവും കുറഞ്ഞിട്ടുണ്ട്. എന്നാൽ, കോവിഡ് കേസുകൾ താഴോട്ടുപോകുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. നിലവിൽ 19,156 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മസ്കത്ത് ഗവർണറേറ്റിൽ പ്രേത്യക മൊബൈൽ വാക്സിനേഷൻ ക്യാമ്പുകളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

