Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ഒ​മാ​നി​ൽ...

കോ​വി​ഡ്​: ഒ​മാ​നി​ൽ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​: ഒ​മാ​നി​ൽ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു. ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ അ​ഞ്ച്​ ആ​കു​ന്ന​ത്​. 277 പേ​ർ കൂ​ടി പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,38,206 ആ​യി. 209 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,29,752 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 94 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. 1549 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ൽ 1161 പേ​ർ സ്വ​ദേ​ശി​ക​ളും 388 പേ​ർ പ്ര​വാ​സി​ക​ളു​മാ​ണ്. 27 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 147 ആ​യി. 46 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

പു​തി​യ രോ​ഗി​ക​ളി​ൽ 172 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ത​ന്നെ​യാ​ണ്. സീ​ബ്​-56, ബോ​ഷ​ർ-53, മ​സ്​​ക​ത്ത്​-29, മ​ത്ര-25, അ​മി​റാ​ത്ത്​ -ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. വ​ട​ക്ക​ൻ ബാ​ത്തി​ന-25, ദാ​ഖി​ലി​യ-19, ദാ​ഹി​റ-14, തെ​ക്ക​ൻ ബാ​ത്തി​ന-11, ബു​റൈ​മി-​എ​ട്ട്, വ​ട​ക്ക​ൻ ശ​ർ​ഖി​യ-​എ​ട്ട്, ദോ​ഫാ​ർ-​ഏ​ഴ്, മു​സ​ന്ദം-​ആ​റ്, തെ​ക്ക​ൻ ശ​ർ​ഖി​യ-​അ​ഞ്ച്, അ​ൽ വു​സ്​​ത ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

ഒ​മാ​നി​ലെ 14 ശ​ത​മാ​ന​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം കോ​വി​ഡ്​

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​മാ​നി​ലു​ണ്ടാ​യ 14 ശ​ത​മാ​ന​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം കോ​വി​ഡ്. മൊ​ത്തം 10,496 പേ​രാ​ണ്​ ഒ​മാ​നി​ൽ 2020ൽ ​മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ൽ 1499 മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം കോ​വി​ഡാ​ണ്. ആ​കെ മ​ര​ണ​ങ്ങ​ളു​ടെ 14.28 ശ​ത​മാ​ന​മാ​ണ്​ ഇ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ര​ണ​പ്പെ​ട്ട​വ​രി​ൽ 8576 പേ​രും ഒ​മാ​നി​ക​ളാ​ണ്. ഇ​തി​ൽ 5015 പേ​രും പു​രു​ഷ​ന്മാ​രാ​ണ്. 1920 വി​ദേ​ശി​ക​ളും മ​ര​ണ​പ്പെ​ട്ടു. മ​രി​ച്ച വി​ദേ​ശി​ക​ളി​ൽ 1623 പേ​രും പു​രു​ഷ​ന്മാ​രാ​ണ്. 2016 മു​ത​ൽ 19 വ​രെ ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത്. 2019ൽ 8581 ​പേ​രും 2018ൽ 8979 ​പേ​രു​മാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. മ​ര​ണ നി​ര​ക്ക്​ കൂ​ടി​യ​പ്പോ​ൾ ജ​ന​ന​നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 81704 ജ​ന​ന​ങ്ങ​ളാ​ണ്​ ഒ​മാ​നി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന​ത്. ഇ​തി​ൽ 74,571ഉം ​സ്വ​ദേ​ശി കു​ട്ടി​ക​ളാ​ണ്. വി​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ഉ​ണ്ടാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newscovid death
Next Story