Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പത്തനംതിട്ട...

കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ  മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ്​ അൽ നഹ്​ദ ആശുപത്രിയിൽ മരിച്ചത്​.

കോവിഡ്​ പോസിറ്റീവ്​ ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ എട്ടിന്​ ആശുപത്രിയിൽ എത്തി അഡ്​മിറ്റ്​ ആയതാണ്​. വ്യാഴാഴ്​ചയാണ്​ മരണപ്പെട്ടത്​.

റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ്​ ബിൽഡിങ്​ മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു. നാലു വർഷത്തിലധികമായി ഒമാനിലുണ്ട്​. ജിൻസിയാണ്​ ഭാര്യ. ജോഹാൻ ഏക മകനാണ്​. ഇവർ നാട്ടിലാണ്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ്​ ജസ്​റ്റിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpathanamthittacovidmaskat
News Summary - covid death pathanamthitta
Next Story