Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് ബാധിച്ച് ഒമാനിൽ ...

കോവിഡ് ബാധിച്ച് ഒമാനിൽ കണ്ണൂർ, കൊല്ലം സ്വദേശികൾ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് ഒമാനിൽ കണ്ണൂർ, കൊല്ലം സ്വദേശികൾ മരിച്ചു
cancel
camera_alt

റഈസ്, രതീഷ്

സലാല: കോവിഡ്​ ബാധിച്ച്​ സലാലയിൽ ചികിത്സയിലിരുന്ന രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി മൂന്നാംപീടിക സ്വദേശി കൊട്ടാരത്തിൽ റഈസ് (36) ആണ്​ മരിച്ചതിൽ ഒരാൾ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്​റ്റൊറൻറ്​ സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്.

കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻ വിള വീട്ടിൽ രതീഷ് രാജേന്ദ്രൻ (34) ആണ്​ മരിച്ച രണ്ടാമത്തെയാൾ. സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർമൂലിൽ ഹർവീൽ യുണൈറ്റഡ് എന്ന കമ്പനിയിൽ എൻജിനീയറായിരുന്നു രതീഷ്​. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്.

Show Full Article
TAGS:Covid Death Covid 19 Oman 
Next Story