കോവിഡ്: മരണം 44, ആശങ്കയകലുന്നില്ല
text_fieldsമസ്കത്ത്: കോവിഡ് ആശങ്കയൊഴിയാതെ ഒമാൻ. 44 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മരണസംഖ്യ 40ന് മുകളിലാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ 744 പേരാണ് കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ചത്. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിത്. മൊത്തം മരണം 3056 ആയി ഉയരുകയും ചെയ്തു. ഇതിൽ 2230 പേരും സ്വദേശികളാണ്. മരിച്ചവരിൽ 1113 പേരും 15നും 59നുമിടയിൽ പ്രായമുള്ളവരും 2105 പേരും പുരുഷന്മാരുമാണ്.
2009 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2.68 ലക്ഷമായി ഉയർന്നു. 1574 പേർക്ക് കൂടി രോഗം ഭേദമായി. 2,34,861 പേരാണ് ഇതുവരെ രോഗമുക്തരായത്. 183 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1597 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 519 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 1179 പേരും സ്വദേശികളാണ്.
മസ്കത്ത്-364, സീബ്-307, മത്ര-258, ബോഷർ-184, അമിറാത്ത്-60, ഖുറിയാത്ത് -ആറ് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റുകളിലെ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-340, തെക്കൻ ബാത്തിന-220, ദാഖിലിയ -122, ദോഫാർ-90, വടക്കൻ ശർഖിയ-78, തെക്കൻ ശർഖിയ-71, ദാഹിറ-49, അൽ വുസ്ത-49, ബുറൈമി-31, മുസന്ദം -അഞ്ച് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

