കോവിഡ്: കുറയാതെ മരണം; 143 പേർകൂടി മരിച്ചു
text_fields18 വയസിന് മുകളിലുള്ള സ്വദേശികൾക്ക് വാക്സിനേഷൻ ആരംഭിച്ചതിനെ തുടർന്ന്, ഒമാൻ കൺവെൻഷൻ സെന്ററിൽ കുത്തിവെപ്പിന് എത്തിയവർ ചിത്രം: വി.കെ.ഷെഫീർ
മസ്കത്ത്: കുറവില്ലാതെ ഒമാനിലെ കോവിഡ് മരണസംഖ്യ. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളിലായി 143 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. വ്യാഴാഴ്ച അമ്പതുപേർ മരണപ്പെട്ടപ്പോൾ വെള്ളിയാഴ്ച 48ഉം ശനിയാഴ്ച 45 മരണങ്ങളും സംഭവിച്ചു. 3283 പേരാണ് ഇതുവരെ മരണപ്പെട്ടത്.
4662 പേരാണ് പുതുതായി രോഗബാധിതരായത്. വ്യാഴാഴ്ച-1821, വെള്ളി-1569, ശനി-1272 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,166 ആയി ഉയർന്നു. 5886 പേർക്കുകൂടി രോഗം ഭേദമായി. 2,42,874 പേരാണ് ഇതുവരെ രോഗമുക്തരായത്. 88.3 ശതമാനമാണ് രോഗമുക്തി നിരക്ക്. 171 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1589 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 532 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
അതിനിടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ളവർക്കായുള്ള കോവിഡ് വാക്സിനേഷന് തുടക്കമായി. ഒമാൻ കൺവെൻഷൻ സെന്ററിൽ നിരവധി പേരാണ് വാക്സിൻ സ്വീകരിക്കാനായി എത്തിയത്. മറ്റ് ഗവർണറേറ്റുകളിലും വാക്സിൻ സ്വീകരിക്കാൻ ധാരാളം പേർ എത്തി. രോഗവ്യാപനം രൂക്ഷമായതിെൻറ പശ്ചാത്തലത്തിൽ ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ അനധികൃതമായി ഒത്തുചേർന്ന നിരവധി സ്വദേശികളും വിദേശികളും പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

