Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ മുൻകരുതൽ...

കോവിഡ്​ മുൻകരുതൽ ലംഘിച്ച്​ ഒത്തുചേരൽ: 72 പേർക്ക്​ അഞ്ഞൂറ്​ റിയാൽ വീതം​ പിഴ

text_fields
bookmark_border
കോവിഡ്​ മുൻകരുതൽ ലംഘിച്ച്​ ഒത്തുചേരൽ: 72 പേർക്ക്​ അഞ്ഞൂറ്​ റിയാൽ വീതം​ പിഴ
cancel

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച്​ ഒത്തുചേർന്നതിന്​ പിടിയിലായവർക്ക്​ അഞ്ഞൂറ്​ റിയാൽ വീതം പിഴ. 72 പേർക്കാണ്​ ബഹ്​ലയിലെ ഫസ്​റ്റ്​ ഇൻസ്​റ്റൻസ്​ കോടതി ശിക്ഷ വിധിച്ചത്​. മൊത്തം 36,000 റിയാലാണ്​ പിഴയിനത്തിൽ ചുമത്തിയത്​. സെപ്​റ്റംബർ 25നാണ്​ ഫാം ഹൗസിൽ നടത്തിയ ഒത്തുചേരലിൽ ഇവർ പിടിയിലായത്​. ഫോ​േട്ടാകൾ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വരുന്നതിന്​ മുമ്പാണ്​ നിയമലംഘനം നടന്നതെന്നതിനാൽ ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു.

കോവിഡ്​ നിയമലംഘനത്തിന്​ ശിക്ഷ ലഭിച്ചവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നടപടിക്ക്​ പബ്ലിക്​ പ്രോസിക്യൂഷൻ കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. വടക്കൻ ശർഖിയയിലെയും ബുറൈമിയിലെയും കോടതികൾ തടവുശിക്ഷക്കും പിഴയടക്കാനും ശിക്ഷിച്ചവരുടെ ചിത്രങ്ങളാണ്​ പ്രസിദ്ധീകരിച്ചത്​. സ്വദേശിക്കാണ്​ ബുറൈമിയിലെ കോടതി ശിക്ഷ വിധിച്ചത്​. സൂറിലെ പ്രൈമറി കോടതി എട്ട്​ വിദേശികൾക്കും ശിക്ഷ വിധിച്ചു. രാത്രിസഞ്ചാരവിലക്കി​െൻറ സമയത്ത്​ പുറത്തിറങ്ങി നടന്നതിനാണ്​ ഇവർ പിടിയിലായത്​. കോവിഡ്​ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതി​രെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന്​ ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം റിപ്പോർട്ട്​ ചെയ്യേണ്ടത്​ ഒാരോ സ്വദേശിയുടെയും വിദേശിയുടെയും രാജ്യത്തോടുള്ള കടമയാണെന്ന്​ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നടപടികൾ കർക്കശമാക്കുന്നതി​െൻറ ഭാഗമായി പൊലീസ്​ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid omanCovid precaution
Next Story