Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ ടൂറിസം മേഖലയെ...

കോവിഡ്​ ടൂറിസം മേഖലയെ ബാധി​ച്ചു –മന്ത്രി

text_fields
bookmark_border
കോവിഡ്​ ടൂറിസം മേഖലയെ ബാധി​ച്ചു –മന്ത്രി
cancel
camera_alt

രണ്ടാമത്​ വാർഷിക ശൂറ കൗൺസിൽ ചേർന്നപ്പോൾ 

മസ്​കത്ത്​: കോവിഡ്​ മഹാമാരി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി പൈതൃക-ടൂറിസം മന്ത്രി സാലിം അൽ മഹ്​റൂഖി. രണ്ടാമത്​ വാർഷിക ശൂറ കൗൺസിലിലാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ ഒരു വർഷം ടൂറിസത്തിലൂടെ ലഭിക്കേണ്ട വരുമാനത്തിൽ 60 ശതമാനത്തി​െൻറ കുറവുണ്ടായി. മുൻ വർഷങ്ങളിൽ മികച്ച വളർച്ച കാണിച്ച മേഖലയായിരുന്നു ഇത്​.

2019ൽ 1.2 ബില്യൺ ഒമാൻ റിയാൽ ഉൽപാദനമാണ്​ ഈ മേഖലയിലുണ്ടായത്​. 2018ലെ 700 മില്യണിൽനിന്നാണ്​ ഇത്രയും വളർച്ചയുണ്ടായത്​. 2019ൽ മൂന്നുകോടി സന്ദർശകരെ രാജ്യം സ്വീകരിക്കുകയുമുണ്ടായി. എന്നാൽ, 2020​െൻറ ആദ്യ മാസങ്ങളിൽ മുതൽ കോവിഡ്​ മേഖലയെ ബാധിച്ചുതുടങ്ങി. ഈ ഘട്ടത്തിൽ വരുമാനത്തിൽ 75 ശതമാനം കുറവുണ്ടായി. സന്ദർശകരുടെ എണ്ണം 30,000 ആയി കുറഞ്ഞു. ഹോട്ടൽ അതിഥികളുടെ എണ്ണം 52 ശതമാനം കുറഞ്ഞു. വർഷം അവസാനത്തിൽ 63 ശതമാനം കുറവാണ്​ വരുമാനത്തിൽ രേഖപ്പെടുത്തിയത്​ -മന്ത്രി വ്യക്തമാക്കി.

മഹാമാരിയുടെ അത്യസാധാരണ സാഹചര്യം സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യക്തമായ ആസൂത്രണത്തോടെ ​മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നു വർഷംകൊണ്ട്​ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്​. ടൂറിസം മേഖലയിൽ 10.9 ശതമാനം സ്വദേശിവത്കരണം നടപ്പായതായും മ​്രന്തി ശൂറ കൗൺസിലിനെ അറിയിച്ചു. 2022ലെ ഖത്തർ ലോകകപ്പും ദുബൈ എക്​സ്​പോയും ഉപയോഗപ്പെടുത്തി സഞ്ചാരികളെ രാജ്യത്തേക്ക്​ ആകർഷിക്കാൻ നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

മരുഭൂമിയിലെ സാഹസിക യാത്രകളാണ്​ ഒമാ​െൻറ പ്രധാന ടൂറിസം ആകർഷണം. 130 രാജ്യങ്ങളിലെ ടൂറിസ്​റ്റുകൾക്ക്​ രാജ്യത്ത്​ വിസ ഇളവുകളുണ്ട്​. സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ എയറുമായി സഹകരിച്ച്​ സർക്കാർ പ്രവർത്തിക്കുന്നു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman tourismCovid19
Next Story