Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: ഒമാനിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു

text_fields
bookmark_border
കോവിഡ്: ഒമാനിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു
cancel

സലാല: കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ(44) ആണ് മരിച്ചത്. കഴിഞ്ഞ 22 ദിവസമായി സലാല സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

12 വർഷമായി ഒമാനിലുള്ള സന്തോഷ്​ കുമാർ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു​. പൊന്നമ്പിളിയാണ്​ ഭാര്യ. രണ്ട്​ മക്കളുണ്ട്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന മുപ്പതാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

മൃതദേഹം സലാലയിൽ സംസ്​കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid: A native of Alappuzha died in Oman
Next Story