ഒമാനിൽ കോവിഡ് മരണം 750 കടന്നു
text_fields
മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പത് പേർ കൂടി മരിച്ചു. മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 751 ആയി. 349 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 87939 ആയി. 142 പേർക്ക് കൂടി രോഗം ഭേദമായി. 83115 പേരാണ് ഇതുവരെ രോഗമുക്തരായത്. 54 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 462 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. പുതിയ രോഗികൾ കൂടുതലും മസ്കത്ത് ഗവർണറേറ്റിലാണ്. 143 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോഷർ-39, മത്ര-38, സീബ്-33, മസ്കത്ത്-29, അമിറാത്ത്-നാല് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ രോഗബാധയുടെ കണക്കുകൾ. വടക്കൻ ബാത്തിനയിലെ 66 പുതിയ രോഗികളിൽ 47 പേരും സുഹാറിലാണ്. സുവൈഖ്, ലിവ എന്നിവിടങ്ങളിൽ ഏഴുപേർക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദോഫാറിലെ 35 പുതിയ രോഗികളിൽ 32 പേരും സലാലയിലാണ്. ദാഖിലിയ-31, തെക്കൻ ബാത്തിന-28, തെക്കൻ ശർഖിയ-26, ദാഹിറ-എട്ട്, വടക്കൻ ശർഖിയ-ഏഴ്, ബുറൈമി-നാല്, അൽ വുസ്ത-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

