കോവിഡ്: ഒമാനിൽ 60 പുതിയ രോഗികൾ
text_fieldsമസ്കത്ത്: ഒമാനിൽ 60 പേർക്ക് കൂടി കോവിഡ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി. ഒരാൾ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4090 ആയി. 71 പേർക്ക് കൂടി രോഗം ഭേദമായി. 2,93,414 പേരാണ് ഇതുവരെ രോഗമുക്തരായത്. അഞ്ചു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 54 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 24 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതിനിടെ കോവിഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ സമയപരിധി കുറച്ചു. ആറാഴ്ചയായിരുന്നത് നാലാഴ്ചയായാണ് കുറച്ചത്. ഇന്നു മുതൽ പുതിയ സമയപരിധി പ്രാബല്ല്യത്തിൽ വരും. വാക്സിനെടുത്ത് നാലാഴ്ച കഴിഞ്ഞവർ രണ്ടാമത്തെ ഡോസ് വാക്സിന് ബുക്ക് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.