ഒമാനിൽ 563 പേർക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 563 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,07,776 ആയി. എട്ടു പേർകൂടി മരിച്ചു. 1061 പേരാണ് ഇതുവരെ മരിച്ചത്. 351 പേർകൂടി രോഗമുക്തരായി. 93,908 പേർക്കാണ് രോഗം ഭേദമായത്. 87.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 542 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 216 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 313 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. സീബ്-108, ബോഷർ-89, മസ്കത്ത്-66, മത്ര-26, അമിറാത്ത്-19, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് വിലായത്ത്തല എണ്ണം. വടക്കൻ ബാത്തിനയിലെ 63 പുതിയ രോഗികളിൽ 38ഉം സുഹാറിലാണ്. സഹം-12, സുവൈഖ്-ആറ്, ഷിനാസ്-മൂന്ന്, ഖാബൂറ-രണ്ട്, ലിവ-രണ്ട് എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ എണ്ണം. ദാഖിലിയ ഗവർണറേറ്റിൽ 44 പേർക്ക് സ്ഥിരീകരിച്ചു.
ബഹ്ല-14, നിസ്വ-ഒമ്പത്, ബിഡ്ബിദ്-എട്ട്, ഇസ്കി-നാല്, സമാഇൗൽ-നാല്, ആദം-മൂന്ന്, അൽ ഹംറ-രണ്ട് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ രോഗികൾ. തെക്കൻ ബാത്തിനയിൽ ബർക്കയിൽ 25 പേർക്കും റുസ്താഖിൽ ഒമ്പതുപേർക്കും മുസന്നയിൽ ഏഴുപേർക്കും വാദി മആവിലിൽ രണ്ടുപേർക്കും നഖലിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ദാഹിറയിലെ 33 പുതിയ രോഗികളിൽ 28 പേരും ഇബ്രിയിലാണ്.
ദോഫാറിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേരും സലാലയിലാണ്. വടക്കൻ ശർഖിയയിലും 17 പുതിയ രോഗികളുണ്ട്. ഇതിൽ എട്ടുപേർ മുദൈബിയിലും ആറുപേർ ഇബ്രയിലുമാണ്. അൽ വുസ്ത-12, തെക്കൻ ശർഖിയ-11, ബുറൈമി-അഞ്ച്, മുസന്ദം-നാല് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.