Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ 27...

കോവിഡ്​: ഒമാനിൽ 27 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 27 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 27 പേർ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വരെയുള്ള കണക്കാണിത്​.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1174 ആയി. ഇതിൽ 887 പേർ സ്വദേശികളും 287 പേർ പ്രവാസികളുമാണ്​. പുതുതായി രോഗബാധിതരായവരുടെ എണ്ണത്തിൽ ചെറിയ കുറവ്​ ദൃശ്യമാണ്​. മൂന്നു​ ദിവസംകൊണ്ട്​ 1095 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,12,932 ആയി. 1329 പേർക്കുകൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99,278 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 471 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​​.

പുതിയ രോഗികളിൽ കൂടുതലും മസ്​കത്ത്​ ഗവർണറേറ്റിലാണ്​. 542 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. സീബിൽ 155 പേർക്കും ബോഷറിൽ 151 പേർക്കും രോഗം സ്ഥിരീകരിച്ചു. മസ്​കത്ത്​-117, മത്ര-76, അമിറാത്ത്​-35, ഖുറിയാത്ത്​-എട്ട്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ കണക്കുകൾ. വടക്കൻ ബാത്തിനയിലെ 131 പുതിയ രോഗികളിൽ 89 പേരും സുഹാറിലാണ്​. സഹം-12, സുവൈഖ്​-12, ഷിനാസ്​-എട്ട്​, ഖാബൂറ-ആറ്​, ലിവ എന്നിങ്ങനെയാണ്​ മറ്റ്​ മേഖലകളിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 115 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്​. ബർക്ക-73, റുസ്​താഖ്​-28, മുസന്ന-പത്ത്​, നഖൽ-മൂന്ന്​, വാദി മആവിൽ-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ എണ്ണം. ദോഫാർ ഗവർണറേറ്റിൽ 81 പുതിയ രോഗികളുണ്ട്​. ഇതിൽ 78 പേരും സലാലയിലാണ്​.

തുംറൈത്തിൽ രണ്ടും തഖായിൽ ഒന്നും പുതിയ രോഗികളുണ്ട്​. ദാഖിലിയയിൽ 78 പേരാണ്​ പുതിയ രോഗികൾ. ഇതിൽ 43 പേരും നിസ്​വയിലാണ്​.ബുറൈമി-36, ദാഹിറ-32, തെക്കൻ ശർഖിയ-30, വടക്കൻ ശർഖിയ-23, അൽ വുസ്​ത-20, മുസന്ദം-ഏഴ്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfCovid oman
Next Story