കോവിഡ് രോഗ ബാധിതരിൽ കൂടുതലും മസ്കത്തിൽ
text_fieldsമസ്കത്ത്: രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ കൂടുതലും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണെന ്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ബുധനാഴ്ച 15 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി ഉയർന്നു.
നേരത്തേ രോഗം സ്ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്തി നേടിയിട്ടുമുണ്ട്. ബാക്കി 82 പേരാണ് അസുഖബാധിതരായി ആശുപത്രികളിലടക്കം കഴിയുന്നത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിൽ ഏഴ് പേർക്ക് നേരത്തേ രോഗബാധയേറ്റവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. ഏഴ് പേർ വിദേശയാത്ര ചെയ്തവരാണ്.
ഇതു വരെയുള്ള 99 രോഗികളിൽ 70 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണെന്നും ഒൗദ്യോഗിക വാർത്താ ഏജഷൻസി അറിയിച്ചു. ഇതിൽ 15 പേർ രോഗ വിമുക്തി നേടി. ദാഖിലിയ, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ പത്ത് പേർ വീതവും രോഗബാധിതരായി. ദഖിലിയയിൽ രണ്ട് പേർ രോഗ വിമുക്തി നേടിയിട്ടുണ്ട്. തെക്കൻ ബാത്തിനയിൽ നാലും ദാഹിറ, ദോഫാർ മേഖലകളിൽ രണ്ടും തെക്കൻ ശർഖിയയിൽ ഒരാളുമാണ് വൈറസ് ബാധിതരായതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ദോഫാറിൽ ചികിത്സയിലുള്ള രണ്ട് പേരിൽ ഒരാൾ കണ്ണൂർ തലശേരി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.