മസ്കത്ത്: ഒമാനിൽ കോവിഡ് ബാധയുടെ പ്രധാന കേന്ദ്ര സ്ഥാനമായ മത്ര വിലായത്തിൽ രോഗ നിർണയത്തിനായി പ്രത്യേക പര ിശോധനാ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ സൗജന്യ രോഗ നിർണയ പരിശോധനക്ക് വിധേയമാകാം.
സ്വദേശികളെ പോലെ വിദേശികൾക്കും പരിശോധനയും രോഗമുണ്ടെന്ന് കണ്ടെത്തുന്ന പക്ഷം ചികിത്സയും സൗ ജന്യമായിരിക്കും. പരിശോധനക്ക് എത്തുന്ന വിദേശികൾ റെസിഡൻറ് കാർഡ് ഹാജരാക്കേണ്ടതില്ല. അനധികൃത തൊഴിലാളികളെയ ും മറ്റും പരിശോധനക്ക് വിധേയമാകാൻ പ്രേരിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രത ്യേക രോഗ പരിശോധനാ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങളും സമയവും ചുവടെ; സബ്ലത്ത് മത്ര, ഒമാൻ ഹൗസിന് സമീപം (രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെ); മത്ര ഹെൽത്ത് സെൻറർ (രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ); ഗവർണർ ഒാഫീസിന് അടുത്ത ക്യാമ്പ്, ജി.ടി.ഒക്ക് സമീപം (രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെ); ഹസൻ ബിൻ താബിത് സ്കൂൾ (രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ); അൽ സാഹിയ ഹെൽത്ത് സെൻറർ, ജിബ്രൂ (രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ), നോർത്ത് ലൈൻ കൗൺസിൽ, ത്രയിലെ ഫ്രാങ്കിൻസെൻസ് റെസ്റ്റോറൻറിന് പിന്നിൽ (രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ). അറബിക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗാളി, തെലുഗ് തുടങ്ങിയ ഭാഷകളിലും അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇതിന് പുറമെ വിവിധ അറബി, ഹിന്ദി, ബലൂഷി, ബംഗാളി ഭാഷകളിലെ വീഡിയോയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ചുമയോ, ജലദോഷമോ, ശ്വാസ തടസ്സമോ അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ പോയി രോഗ നിര്‍ണയം നടത്തി ചികിത്സ തേടുക. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയില്ലെന്നോ, കാലാവധി തീര്‍ന്നതോ ആണെന്നതിനാൽ ഭയപ്പെട്ട് പരിശോധനകളില്‍ നിന്നും മാറി നില്‍ക്കേണ്ടതില്ല എന്ന സന്ദേശമാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്.
സ്വദേശികളെ പോലെ വീദേശികൾക്കും കരുതലിെൻറ കരം നീട്ടുന്ന രാജ്യത്തിന് നന്ദി പറഞ്ഞ് രാജ്യത്തെ വിദേശിസമൂഹം ഇൗ വീഡിയോകളും സന്ദേശങ്ങളും തങ്ങൾക്കിടയിലുള്ളവരിലേക്ക് പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.