Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ നിയന്ത്രണങ്ങളിൽ...

ഒമാനിൽ നിയന്ത്രണങ്ങളിൽ ഇളവ്​; ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി

text_fields
bookmark_border
ഒമാനിൽ നിയന്ത്രണങ്ങളിൽ ഇളവ്​; ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി
cancel

മസ്​കത്ത്​: കോവിഡ്​ വ്യാപനം തടയുന്നതിന്​ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളിൽ ഇളവ്​ വരുത്താൻ ഒ മാൻ തീരുമാനിച്ചു. ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ്​ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീര ുമാനിച്ചത്​.

മണി എക്​സ്​ചേഞ്ചുകൾക്കും വാഹന വർക്ക്​ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്​. മത്സ ്യ ബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്​ഥാപനങ്ങൾക്കും തുറക്കാം. വാഹനങ്ങളുടെ സ്​പെയർപാർട്​സുകൾ വിൽപന നടത്തുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

ആ​േട്ടാ ഇലക്​ട്രികൽ കടകൾ, ഒായിൽ മാറ്റുന്ന സ്​ഥാപനങ്ങൾ, ടയറുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന സ്​ഥാപനങ്ങൾ എന്നിവക്കും തുറന്ന്​ പ്രവർത്തിക്കാം. ഇൗ സ്​ഥാപനങ്ങളിൽ ഒരേ സമയം പരമാവധി രണ്ട്​ ഉപഭോക്​താക്കൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

ഇലക്​ട്രോണിക്​, ഇലക്​ട്രിക്കൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, സ്​റ്റേഷനറി സ്​ഥാപനങ്ങൾ, സനദ്​ ഒാഫീസുകൾ, പ്രിൻറിങ്​ സ്​ഥാപനങ്ങൾ​, വാഹനങ്ങളും ഉപകരണങ്ങളും മെഷീനുകളും വാടകക്ക്​ നൽകുന്ന സ്​ഥാപനങ്ങൾ എന്നിവക്കും പ്രവർത്തനാനനുമതി നൽകിയിട്ടുണ്ട്​. ബന്ധപ്പെട്ട അധികൃതരുടെ ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിച്ചുവേണം പ്രവർത്തനം. ഒരു തരത്തിലുള്ള ഒത്തുകൂടലുകളും ഇൗ സ്​ഥാപനങ്ങളിൽ പാടി​ല്ലെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newscovid 19
News Summary - covid 19 oman updates gulf news
Next Story