Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​...

കോവിഡ്​ സുവർണാവസരമാക്കാൻ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി ബാങ്ക്​ മസ്​കത്ത്​

text_fields
bookmark_border
കോവിഡ്​ സുവർണാവസരമാക്കാൻ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി ബാങ്ക്​ മസ്​കത്ത്​
cancel

മസ്​കത്ത്​: കോവിഡി​​​െൻറ പശ്​ചാത്തലത്തിൽ ഒമാൻ സെൻട്രൽ ബാങ്കും സർക്കാരും പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളുടെ പ േരിൽ തട്ടിപ്പുകാർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന്​ ബാങ്ക്​ മസ്​കത്ത്​ മുന്നറിയിപ്പ്​ നൽകി. ഇത്തരക്കാരുടെ വലയിൽ കുരുങ്ങി ആരും അക്കൗണ്ട്​ വിവരങ്ങൾ കൈമാറരുത്​.

ബാങ്കിൽ നിന്നാണെന്നും സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരമുള്ള വ ായ്​പാ/ഇ.എം.​െഎ തിരിച്ചടവി​​​െൻറ സാവകാശത്തിന്​ സഹായിക്കാനെന്ന്​ പറഞ്ഞാണ്​ തട്ടിപ്പുകാർ വിളിക്കുക. സംസാരത്തിൽ ഒ.ടി.പി പങ്കുവെക്കാൻ ആവശ്യപ്പെടുന്നതിന്​ ഒപ്പം സി.വി.വി നമ്പർ, പാസ്​വേഡ്​, ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ, ക്രെഡിറ്റ്​/ ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെടും. ഇൗ വിവരങ്ങൾ കിട്ടുന്ന മുറക്ക്​ അക്കൗണ്ട്​ നിയന്ത്രണം തട്ടിപ്പുകാർ കൈവശപ്പെടുത്തി പണം തട്ടുകയാണ്​ ചെയ്യുക.

ബാങ്കിൽ നിന്ന്​ ഒരിക്കലും ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല. അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ ടെലിഫോണിൽ ബന്ധപ്പെടുന്ന ആർക്കും കൈമാറരുതെന്നും ബാങ്ക്​ മസ്​കത്ത്​ മുന്നറയിപ്പ്​ സന്ദേശത്തിൽ ഒാർമിപ്പിച്ചു. കോവിഡി​​െൻറ പശ്​ചാത്തലത്തിൽ ബാങ്ക്​ ശാഖകളുടെ പ്രവർത്തനത്തിന്​ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എല്ലാവരും ഇടപാടുകൾക്ക്​ ഡിജിറ്റൽ ബാങ്കിങ്​ ചാനലുകൾ ഉപയോഗിക്കണം. ഡിജിറ്റൽ സംവിധാനങ്ങൾ ദിവസത്തി​​െൻറ മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്നും ബാങ്ക്​ മസ്​കത്ത്​ അറിയിച്ചു.

സുരക്ഷിതത്വം ഉറപ്പാക്കുന്നതി​​െൻറ ഭാഗമായുള്ള ക്രമീകരണത്തിനായി അക്കൗണ്ട്​ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്​ നിരവധി ബാങ്ക്​ മസ്​കത്ത്​ അക്കൗണ്ട്​ ഉടമകൾ ​കാൾ ലഭിച്ചു. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു മലയാളിക്ക്​ നല്ലൊരു തുക നഷ്​ടപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman news
News Summary - covid 19 oman news
Next Story