ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു കണ്ണൂർ സ്വദേശി കൂടി
text_fieldsമസ്കത്ത്: ഒമാനിൽ ഒരു കണ്ണൂർ സ്വദേശിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ രോഗബാധ കണ്ടെത്തിയ തലശേരി സ്വദേശിയുടെ മസ്കത്തിലുള്ള ബന്ധുവിനാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലഘുവായ രോഗലക്ഷണങ്ങളുള്ള കണ്ണൂർ സ്വദേശിയെ മസ്കത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുള്ള െഎസോലേഷൻ സംവിധാനത്തിലേക് ക് മാറ്റി. നാട്ടിൽ നിന്ന് മസ്കത്തിൽ വിമാനമിറങ്ങിയ തലശേരിക്കാരൻ ഇദ്ദേഹത്തിെൻറ മസ്കത്തിലെ മുറിയിൽ ഒരു ദിവസം താമസിച്ച ശേഷമാണ് സലാലയിലേക്ക് മടങ്ങിയത്.
കഴിഞ്ഞ 19ന് തലശേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതറിഞ്ഞത് മുതൽ ഇദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. വീട്ടിൽ തന്നെയായിരുന്നു ഏതാണ്ട് മുഴുവൻ സമയവുമെന്ന് ഇദ്ദേഹത്തിെൻറ സുഹൃത്തുക്കൾ പറഞ്ഞു. വളരെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുേമ്പാൾ ഏറെ മുൻ കരുതൽ എടുക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് പനിയും ചുമയും ഉണ്ടായപ്പോൾ ഹെൽത്ത് സെൻററിൽ പോവുകയും കാര്യങ്ങൾ പറഞ്ഞ് സ്വയം പരിശോധനക്ക് സന്നദ്ധനാവുകയുമായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിലെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 167 ആയി ഉയർന്നു. ഞായറാഴ്ച 15 പേർക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളവരിൽ 23 പേർ പൂർണമായും രോഗമുക്തരായും അധികൃതർ അറിയിച്ചു.
മേഖല തിരിച്ചുള്ള കണക്കെടുക്കുേമ്പാൾ മസ്കത്താണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ എന്നിവയാണ് തൊട്ടുപിന്നിൽ. അതിനിടെ രോഗബാധ മുൻനിർത്തി പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് റോയൽ ഒമാൻ പൊലീസ് ഒൗദ്യോഗികമായി നിർദേശം നൽകി. കൂട്ടം കൂടുന്നത് തടയാൻ നടപടികളെടുത്ത് വരുന്നതായും അധികൃതർ അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ബോധവത്കരണം നടത്തിവരുന്നുണ്ട്. അതോടൊപ്പം പൊലീസിെൻറയും ആഭ്യന്തര സുരക്ഷാ വിഭാഗത്തിെൻറയും പരിശോധനകളും പട്രോളിങും നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
