Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: സാമ്പത്തിക...

കോവിഡ്​: സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഒമാൻ സർക്കാർ

text_fields
bookmark_border
കോവിഡ്​: സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഒമാൻ സർക്കാർ
cancel

മസ്​കത്ത്​: കോവിഡ്​ 19 വൈറസ്​ ബാധയുടെ വ്യാപനം രാജ്യത്തി​​​െൻറ സമ്പദ്​ഘടനയിലും ബിസിനസ്​ സ്​ഥാപനങ്ങൾക്കും പെ ാതുജനങ്ങൾക്കുമുണ്ടാക്കുന്ന ആഘാതം മറികടക്കാൻ ഒമാൻ സർക്കാർ വിവിധ തലങ്ങളിലുള്ള മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തെ സധൈര്യം നേരിടാൻ രാജ്യത്തെ പര്യാപ്​തമാക്കാൻ ലക്ഷ്യമിട്ടുളളതാണ്​ നടപടികളെന്ന്​ ഗവൺമ​​െൻറ്​ കമ്മ്യൂണിക്കേഷൻസ്​ പ്രസ്​താവനയിൽ അറിയിച്ചു.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ബഫർ അധിക ശേഖരം ലഭ്യമാക്കുമെന്നതാണ്​ പ്രധാന തീരുമാനം. ഇതോടൊപ്പം അടുത്ത ആറുമാസത്തേക്ക്​ സ്വകാര്യ മേഖലക്ക്​ ഭക്ഷ്യോത്​പന്നങ്ങളും ഉപഭോക്​തൃ ഉത്​പന്നങ്ങളും ശേഖരിക്കാൻ സർക്കാർ വെയർഹൌസുകൾ യാ​തൊരു വാടകയും ഇൗടാക്കാതെ നൽകും. റസ്​റ്റോറൻറുകളെ ഇൗ വർഷം ആഗസ്​റ്റ്​ എട്ട്​ വരെ ടൂറിസം -നഗരസഭാ നികുതിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. വാണിജ്യ-ബിസിനസ്​ സ്​ഥാപനങ്ങൾ ആഗസ്​റ്റ്​ വരെ നഗരസഭാ ഫീസ്​ അടക്കുകയും വേണ്ട.

അൽ-റഫദ്​ ഫണ്ടിലേക്കുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പ ഗഡു അടക്കാൻ ആറുമാസം സാവകാശം നൽകും. ഒമാൻ ഡെവലപ്‌മ​​െൻറ്​ ബാങ്കിന് നൽകേണ്ട വായ്പ ഗഡുക്കളിലും ആറുമാസം സാവകാശം അനുവദിക്കും. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ അടുത്ത മൂന്നുമാസത്തേക്ക് എല്ലാതരം വാടക ചെലവുകളിൽ നിന്നും ഒഴിവാക്കും. സജീവമായ എല്ലാ ബിസിനസ്​ സംരംഭങ്ങൾക്കും അടുത്ത മൂന്ന്​ മാസത്തേക്ക്​ പുതുക്കൽ ഫീസ്​ ഒഴിവാക്കി നൽകി.

വാണിജ്യ രജിസ്​റ്ററുകളുള്ള കമ്പനികളെ അടുത്ത മൂന്ന് മാസത്തേക്ക് പുതുക്കൽ ഫീസിൽ നിന്ന് ഒഴിവാക്കും. വാഹന വായ്​പ തവണകൾ നീട്ടിവെക്കണമെന്ന ആവശ്യം അടുത്ത മൂന്ന്​ മാസ കാലത്തേക്ക്​ കാർ വിൽപനക്കാരും ധനകാര്യ കമ്പനികളും അംഗീകരിക്കണമെന്ന്​ സർക്കാർ നിർദേശിച്ചു.

തുറമുഖങ്ങളിലെ ഷിപ്​മ​​െൻറ്​, ചരക്കുകൾ കൈകാര്യം ചെയ്യൽ, ചരക്കിറക്കൽ എന്നിവക്കുള്ള ഫീസുകളിൽ കുറവ്​ വരുത്തി. ഭക്ഷ്യോത്​പന്നങ്ങൾക്കും മരുന്നുകൾക്കുമുള്ള വ്യോമയാന കാർഗോ നിരക്കും കുറച്ചു. നിലവിലെ സാഹചര്യത്തിൽ വാടക ഒഴിവാക്കുകയോ കുറക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന്​ വാണിജ്യ കേന്ദ്രങ്ങളുടെയും മാളുകളുടെയും ഉടമസ്​ഥരോട്​ ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച്​ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ബന്ധപ്പെട്ട ഏജൻസികളെ ചുമതലപ്പെടുത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxgulf newsCoronavirus#Covid19
News Summary - COVID 19: Oman to introduce financial reductions - Gulf News
Next Story