മസ്കത്ത്: ഒമാനിലെ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഉൗഹാേപാഹങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സുപ്രീം കമ്മിറ്റി മാർഗ നിർദേശങ്ങൾ ലംഘിച്ച കേസിൽ നാലുപേരും പിട ിയിലായിട്ടുണ്ട്. വീടുകളിലെ സമ്പർക്കവിലക്ക് സംബന്ധിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ച 11 പേരെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സുപ്രീം കമ്മിറ്റി മാർഗ നിർദേശങ്ങൾ ലംഘിച്ചത് സംബന്ധിച്ച നാല് റിപ്പോർട്ടുകളും ലഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ദുഖാചരണത്തിൽ പെങ്കടുക്കൽ, കൂട്ട പ്രാർഥന, തൽക്കാലത്തേക്ക് വിലക്കിയിട്ടുള്ള ജോലി ചെയ്യൽ തുടങ്ങിയ റിപ്പോർട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ച കേസിലാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ കോടതിക്ക് കൈമാറിയ രണ്ട് കേസുകളിൽ ഒന്നിൽ ഒരാളെ ഒരുമാസം തടവിനും ആയിരം റിയാൽ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു.
രണ്ടാമത്തെ കേസ് കോടതിയുടെ പരിഗണനയിലാണ്. മറ്റ് പ്രതികളെ വിചാരണക്ക് മുന്നോടിയായുള്ള തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വീടുകളിലെ സമ്പർക്ക വിലക്ക് സംബന്ധിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ചവരെ ആശുപത്രികളിലെ െഎസോലേഷനിലേക്ക് മാറ്റി. ഇവർക്കെതിരെയും നിയമ നപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമ ലംഘനം സംബന്ധിച്ച നിരീക്ഷണങ്ങൾ തുടരുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടrവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പിഴ ശിക്ഷയും ലഭിക്കും.