Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകടുത്ത നടപടികളുമായി...

കടുത്ത നടപടികളുമായി സുപ്രീം കമ്മിറ്റി; രാജ്യത്തെ പള്ളികൾ അടച്ചിടണം

text_fields
bookmark_border
masjid-oman
cancel

മസ്​കത്ത്​: കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടക്കാൻ ചൊവ്വ ാഴ്​ച രാത്രി നടന്ന സുപ്രീം കമ്മിറ്റിയുടെ മൂന്നാമത്​ യോഗം നിർദേശിച്ചു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പള്ളികളിൽ നമസ്​കാരം പാടില്ല. ബാങ്ക്​ വിളി മാത്രമാണ്​ പള്ളികളിൽ നിന്ന്​ ഉണ്ടാവുക. ഇതര മതസ്​ഥരുടെ ദേവാലയങ്ങളും അടക്കണം.

ഒമാനികൾ അല്ലാത്തവർക്ക്​ രാജ്യത്തേക്കുള്ള പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി യോഗം സ്​ഥിരീകരിച്ചു. ഞായറാഴ്​ച നടന്ന യോഗം ഇൗ തീരുമാനമെടുത്തിരുന്നെങ്കിലും തിങ്കളാഴ്​ച സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ ആശയകുഴപ്പത്തിന്​ വഴിയൊരുക്കിയിരുന്നു. ഒമാനികൾ രാജ്യത്തിന്​ പുറത്ത്​ പോകുന്നതും കമ്മിറ്റി നിരോധിച്ചു. പുതിയ തീരുമാനങ്ങൾ ഇന്നു മുതൽ പ്രാബല്ല്യത്തിൽ വരും.

എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും പരിപാടികളും സമ്മേളനങ്ങളുമെല്ലാം റദ്ദാക്കാൻ യോഗം നിർദേശിച്ചു. എല്ലാ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളും അടക്കണം. പൊതുസ്​ഥലങ്ങളിലെ ഒത്തുചേരലുകൾ തടയണം. ബീച്ചുകളിൽ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യരുത്​. കമേഴ്​സ്യൽ കോംപ്ലക്​സുകളിലെ എല്ലാ കടകളും അടക്കണം.

ഭക്ഷ്യവസ്​തുക്കളും ഉപഭോക്​തൃ ഉത്​പന്നങ്ങളും വിൽപന നടത്തുന്ന സ്​ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവക്ക്​ മാത്രമാണ്​ ഇളവുണ്ടാവുക. രാജ്യത്തെ പരമ്പരാഗത മാർക്കറ്റുകളായ മത്ര മാർക്കറ്റ്​, നിസ്​വ മാർക്കറ്റ്​, സിനാവ്​ മാർക്കറ്റ്​ എന്നിവ അടച്ചിടണം. പ്രശസ്​തമായ ബുധനാഴ്​ച മാർക്കറ്റ്​, വ്യാഴാഴ്​ച മാർക്കറ്റ്​, വെള്ളിയാഴ്​ച മാർക്കറ്റ്​ എന്നിവക്കും നിരോധനം ബാധകമാണ്​. റസ്​റ്റോറൻറുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന്​ കഴിക്കുന്നത്​ നിരോധിച്ചു.

പാഴ്​സലുകൾ മാത്രമേ നൽകാൻ പാടുള്ളൂ. എല്ലാ സ്​പോർട്​സ്​, കൾചറൽ ക്ലബുകളും അടച്ചിടണം. ജിമ്മുകൾ,ഹെൽത്ത്​ ക്ലബുകൾ,ബാർബർ^ബ്യൂട്ടിഷോപ്പുകൾ എന്നിവ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ അടച്ചിടാനും നിർദേശിച്ചു. സ്​ത്രീകളുടെയും പുരുഷന്മാരുടെയും ബാർബർ, ബ്യൂട്ടിഷോപ്പുകളും അടക്കണം. സ്​പോർട്​സ്​, കൾചറൽ ക്ലബുകൾ അടച്ചിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsOman Restrictions
News Summary - COVID 19: More Restrictions in Oman -Gulf News
Next Story