Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​ ഫീൽഡ്​...

ഒമാനിൽ കോവിഡ്​ ഫീൽഡ്​ ആശുപത്രി ഇൗ മാസം അവസാനം തുറക്കും

text_fields
bookmark_border
ഒമാനിൽ കോവിഡ്​ ഫീൽഡ്​ ആശുപത്രി ഇൗ മാസം  അവസാനം തുറക്കും
cancel

മസ്​കത്ത്​: രാജ്യത്തെ ഗുരുതരമല്ലാത്ത കോവിഡ്​ ബാധിതരെ പരിചരിക്കുന്നതിനായുള്ള ഫീൽഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഇൗ മാസം അവസാനം തുറക്കും. പഴയ മസ്​കത്ത്​ വിമാനത്താവള പരിസരത്ത്​ 200 മുതൽ 300 കിടക്കകളോടെയാണ്​ ആശുപത്രി ഒരുക്കുന്നത്​. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ്​ ഇത്​ പ്രവർത്തിക്കുക.


ഉയരുന്ന രോഗബാധിതരുടെ എണ്ണവും മരണവും കണക്കിലെടുത്ത്​ എല്ലാ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഫീൽഡ്​ ആശുപത്രിയിൽ ഒരുക്കുമെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി അറിയിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗം ആവശ്യമില്ലാത്ത രോഗിക​ൾക്കാണ്​ ഇവിടെ ചികിത്സ നൽകുക. ഇതോടെ ജനറൽ ആശുപത്രികളിലുള്ള സമ്മർദം ഒഴിവാകുകയും മറ്റ്​ രോഗബാധിതർക്ക്​ ചികിത്സ ലഭ്യമാക്കാനും കഴിയും.


ആശുപത്രിയുടെ അവസാനവട്ട സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലികൾ മെഡിക്കൽ സംഘം നടത്തിവരുകയാണ്​. മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളെ കൂടി പ്രവേശിപ്പിക്കാൻ കൂടി വേണ്ടിയാണ്​ ആശുപത്രി ഒരുക്കുന്നതെന്ന്​ റോയൽ ആശുപത്രി ഡയറക്​ടർ ജനറൽ ഡോ.ഖാസിം ബിൻ അഹമ്മദ്​ അൽ സാൽമി പറഞ്ഞു. ഇത്തരത്തിൽ ആശുപത്രി ഒരുക്കുന്നത്​ എളുപ്പമായ പ്രവർത്തനമല്ല. കിടക്കകളും ഡോക്​ടർമാരെയും നഴ്​സുമാരെയും സജ്ജീകരിക്കുന്നതിന്​ പുറമെ ചികിത്സാ സൗകര്യങ്ങൾ, മരുന്നുകൾ, രോഗാണു മുക്​തമാക്കുന്നതിനുള്ള സാധനങ്ങൾ തുടങ്ങി സഹായ ഉത്​പന്നങ്ങളായ വെൻറിലേറ്ററുകൾ വരെ ഒരുക്കണമെന്ന്​ ഡോ.ഖാസിം അൽ സാൽമി പറഞ്ഞു.


രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരിടവേളക്ക്​ ശേഷം വീണ്ടും ഉയരുകയാണ്​. ഇത്​ മറ്റ്​ ലോകരാജ്യങ്ങളിലെ പോലെ കോവിഡി​െൻറ രണ്ടാം വരവാണോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിൽ ഫീൽഡ്​ ആശുപത്രി നിലവിൽ വരുന്നത്​ ചികിത്സാ രംഗത്ത്​ ആശ്വാസമാകുമെന്ന്​ വിലയിരുത്തപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story