കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തിയത് മുസ്ലിം യുവാക്കൾ
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശി മഹാദേവ്.കെ.ലാലിെൻറ ശവസംസ്കാരം നടത്താൻ മുന്നിട്ടിറങ്ങി മുസ്ലിം യുവാക്കൾ. ഹൈദരാബാദ് സ്വദേശികളാണ് മതങ്ങൾക്ക് അപ്പുറം മാനവികതയുടെയും സാഹോദര്യത്തിെൻറയും സന്ദേശത്തിന് പ്രസക്തിയുണ്ടെന്ന് പ്രവാസ മണ്ണിലും തെളിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോണ്ടറിയിലെ ജോലിക്കാരനായ മഹാദേവ് ലാൽ മരണപ്പെട്ടത്. മരണപ്പെട്ട് നാല് ദിവസം പിന്നിട്ടിട്ടും മൃതദേഹം ഏറ്റെടുത്ത് സുഹാറിലെ ൈഹന്ദവ ശ്മശാനത്തിൽ കൊണ്ടുപോയി സംസ്കാര ചടങ്ങുകൾ നടത്താൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരും മുന്നോട്ടുവന്നില്ല.
തുടർന്നാണ് ഇന്ത്യൻ സോഷ്യൽക്ലബ് ഹൈദരാബാദ് വിങ്ങിലെ സുഹൈൽഖാൻ സുഹൃത്തുക്കളായ ജാഫ്രി, ഒബൈദ്, തമീം എന്നിവർക്ക് ഒപ്പം ചേർന്ന് മൃതദേഹം ഏറ്റെടുത്തതും സുഹാറിൽ കൊണ്ടുപോയി സംസ്കരിച്ചതും. സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ തുകയും ഇവർ തന്നെ സ്വരൂപിച്ചു. മൊത്തം 325 റിയാലാണ് സംസ്കാരത്തിന് ചെലവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
