14 പേർക്ക് കോവിഡ്; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsമസ്കത്ത്: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 14പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങെളാന്നും റിേപ്പാർട്ട് ചെയ്തിട്ടില്ല. നിലവിൽ േകാവിഡ് ബാധിച്ചവരുടെ എണ്ണം 3,04,403 ആയി. ആറുപേർക്ക് കൂടി അസുഖം ഭേദമായി. 2,99,802 പേർക്കാണ് ഇതുവരെ അസുഖം ഭേദമായിരിക്കുന്നത്. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. രണ്ടു പേരെകൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പത്തുപേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് അടക്കം നൽകി വാക്സിൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഉൗർജിതമായി നടക്കുകയാണ്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയത്. അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലസത കാണിച്ചു തുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് ധരിക്കാെതയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടി തുടരാൻ എല്ലാഹോട്ടലുകളോടും പൈതൃക വിനോദസഞ്ചാര മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. മുൻകരുതലുകൾ മസ്ജിദുകളിലും പാലിക്കണമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

