കോവിഡ്: ഒമാനിൽ പത്തുപേർ കൂടി മരിച്ചു
text_fields
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പത്തുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1147 ആയി. പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവ് ദൃശ്യമാണ്. 353 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 111837 ആയി. 582 പേർക്ക് കൂടി രോഗം ഭേദമായി. 97949 പേരാണ് ഇതുവരെ രോഗമുക്തരായത്. 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 486 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 202 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.പുതിയ രോഗികളിൽ 167 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-46, മത്ര-37, മസ്കത്ത്-36, ബോഷർ-32, അമിറാത്ത്-13, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിനയിലെ 40 രോഗികളിൽ 22 പേരും ബർക്കയിലാണ്. ദാഖിലിയയിൽ 34 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ നിസ്വയിലാണ്. വടക്കൻ ബാത്തിന-29, ദോഫാർ-25, ദാഹിറ-17, തെക്കൻ ശർഖിയ-16, ബുറൈമി-ഒമ്പത്, വടക്കൻ ശർഖിയ-എട്ട്, മുസന്ദം-നാല്, അൽ വുസ്ത-നാല് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

