Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രിയ ഭരണാധികാരിയുടെ...

പ്രിയ ഭരണാധികാരിയുടെ ഓർമകളിൽ രാജ്യം

text_fields
bookmark_border
പ്രിയ ഭരണാധികാരിയുടെ ഓർമകളിൽ രാജ്യം
cancel
camera_alt

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്

മ​സ്ക​ത്ത്​: ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ൽ​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക്​ ര​ണ്ടു​വ​ർ​ഷം. ന​യ​ത​ന്ത്ര​ജ്​​ഞ​ൻ, സ​മാ​ധാ​ന​കാം​ക്ഷി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക​ർ​ഹ​നാ​യ പ്രി​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ർ​മ​ക​ൾ ഇ​ന്നും ജ​ന​മ​ന​സ്സു​ക​ളി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു. 2020 ജ​നു​വ​രി 10ന്​ 79ാ​മ​ത്തെ വ​യ​സ്സി​ലാ​യി​രു​ന്നു ഒ​മാ​നെ സ​ങ്ക​ട​ക്ക​ട​ലി​ലാ​ഴ്​​ത്തി സു​ൽ​ത്താ​ൻ വി​ട​പ​റ​ഞ്ഞ​ത്.

1970 ജൂ​ലൈ 23ന്​ ​ഭ​ര​ണ​സാ​ര​ഥ്യം സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഏ​റ്റെ​ടു​ക്കു​മ്പോ​ൾ അ​റ​ബ് മേ​ഖ​ല​യി​ൽ​പോ​ലും അ​ധി​ക​മാ​രും അ​റി​യാ​ത്ത രാ​ജ്യ​മാ​യി​രു​ന്നു ഒ​മാ​ൻ. മ​ല​മ​ട​ക്കു​ക​ൾ നി​റ​ഞ്ഞ തീ​ർ​ത്തും അ​വി​ക​സി​ത​വും ദ​രി​ദ്ര​വു​മാ​യ ഒ​രു രാ​ജ്യം. ഗോ​ത്ര​വ​ർ​ഗ ക​ലാ​പ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ്​ അ​ദ്ദേ​ഹം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്. സു​ൽ​ത്താ​നേ​റ്റ്​ ഓ​ഫ് മ​സ്ക​ത്ത്, ഒ​മാ​ൻ എ​ന്നാ​യി​രു​ന്നു സു​ൽ​ത്താ​ൻ ഖാ​ബൂ​സ് അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ രാ​ജ്യ​ത്തി​​​ന്‍റെ പേ​ര്. അ​ധി​കാ​ര​മേ​റ്റ​ശേ​ഷം രാ​ജ്യ​ത്തി​​​ന്‍റെ പേ​ര് സു​ൽ​ത്താ​നേ​റ്റ്​ ഓ​ഫ് ഒ​മാ​ൻ എ​ന്നാ​ക്കി മാ​റ്റി. സ​ലാ​ല​യു​ൾ​പ്പെ​ടെ വി​വി​ധ ഗോ​ത്ര​വ​ർ​ഗ പ്ര​ദേ​ശ​ങ്ങ​ളെ​യ​ട​ക്കം ചേ​ർ​ത്തു​പി​ടി​ക്കാ​നും വി​ശാ​ല​മാ​യ ഒ​രു രാ​ഷ്​​ട്ര​മാ​ക്കി ഒ​മാ​നെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ച്ചു.

ഒ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഉ​ൾ​ക്കാ​ഴ്ച​യും കാ​ഴ്ച​പ്പാ​ടു​ക​ളും ഒ​രു രാ​ജ്യ​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന അ​ത്യ​പൂ​ർ​വ കാ​ഴ്​​ച​ക്കാ​ണ്​ തു​ട​ർ​ന്നു​ള്ള 50​ വ​ർ​ഷം ഒ​മാ​ൻ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. രാ​ജ്യ​ത്തി​​ന്‍റെ എ​ണ്ണ സ​മ്പ​ത്ത് വി​ക​സ​ന​ത്തി​നും ജ​ന​ക്ഷേ​മ​ത്തി​നും ഉ​പ​യോ​ഗി​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും സ്​​നേ​ഹ​വും ക​രു​ത​ലും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും​ വി​ദ്യാ​ഭ്യാ​സ​ത്തി​നും പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​മാ​ണ്​ സു​ൽ​ത്താ​ൻ തു​ട​ർ​ന്നു​ള്ള ഭ​ര​ണ​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കി​യ​ത്.

അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ ത​ല​സ്​​ഥാ​ന​മാ​യ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഏ​ഴു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്​ ടാ​ർ ചെ​യ്​​ത റോ​ഡ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റോ​ഡ്​ ഗ​താ​ഗ​ത ശൃം​ഖ​ല​യു​ള്ള രാ​ഷ്​​ട്ര​മാ​ണ്​ ഒ​മാ​ൻ. അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ശു​പ​ത്രി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളോ​ടെ കാ​ര്യ​ങ്ങ​ളെ സ​മീ​പി​ച്ച​തോ​ടെ മു​ഴു​വ​ൻ ഗ്രാ​മ​ങ്ങ​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും പ്രാ​ദേ​ശി​ക ആ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ക്കാ​ൻ സാ​ധി​ച്ചു. ഇ​ന്ന്​ എ​ല്ലാ വി​ലാ​യ​ത്തു​ക​ളി​ലും സ്​​കൂ​ളു​ക​ളും രാ​ജ്യ​ത്തി​​​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും യൂ​നി​വേ​ഴ്സി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മൂ​ഹ​ത്തി​​​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​ല്യ​പ​ദ​വി ന​ൽ​കി. എ​ന്നും സ​മാ​ധാ​ന​ത്തി​​​ന്‍റെ തു​രു​ത്താ​യി സു​ൽ​ത്താ​നേ​റ്റി​നെ നി​ല​നി​ർ​ത്തു​ന്ന​തി​ൽ സു​ൽ​ത്താ​​​ന്‍റെ ന​യ​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​യി. ന​യ​ത​ന്ത്ര​ജ്​​ഞ​ത​യി​ലും വി​ദേ​ശ​കാ​ര്യ ന​യ​ത്തി​​​ന്‍റെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും അ​റ​ബ്​ മേ​ഖ​ല​യി​ൽ എ​ന്നും വേ​റി​ട്ടു​നി​ന്ന വ്യ​ക്​​തി​ത്വ​മാ​യി​രു​ന്നു സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദ്. ന​യ​ത​ന്ത്ര​ജ്​​ഞ​ത​യു​ടെ സു​ൽ​ത്താ​ൻ എ​ന്നു​ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വ്യ​ക്​​തി​ത്വം. അ​റ​ബ് മേ​ഖ​ല​യി​ലും അ​തി​ന​പ്പു​റ​വും ഉ​രു​ണ്ടു​കൂ​ടി​യ കാ​ർ​മേ​ഘ​ങ്ങ​ളെ ശാ​ന്തി​യു​ടെ ഉ​റ​വ​ക​ളാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ൻ സു​ൽ​ത്താ​ൻ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. സു​ല്‍ത്താ​ന്‍ സ​ഈ​ദ് ബി​ന്‍ തൈ​മൂ​റി​​​ന്‍റെ​യും ശൈ​ഖ മ​സൂ​ൺ അ​ല്‍ മ​ഷാ​നി​യു​ടെ​യും ഏ​ക മ​ക​നാ​യി 1940 ന​വം​ബ​ര്‍ 18ന് ​സ​ലാ​ല​യി​ലാ​ണ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ജ​നി​ച്ച​ത്. സ​ലാ​ല​യി​ലും പു​ണെ​യി​ലു​മാ​യി​ട്ടാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. പു​ണെ​യി​ൽ മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി ശ​ങ്ക​ർ​ദ​യാ​ൽ ശ​ർ​മ ഇ​ദ്ദേ​ഹ​ത്തി​​​ന്‍റെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പി​ന്നീ​ട്​ ല​ണ്ട​നി​ലെ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് ആ​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ല്‍ നൈ​പു​ണ്യം നേ​ടി. മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ലും ജോ​ലി​ചെ​യ്തു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ ത​ന്നെ​യാ​ണ്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ആ​ധൂ​നി​ക ലോ​ക​ത്തി​നൊ​പ്പം രാ​ജ്യ​ത്തെ ച​ലി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ സു​ൽ​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memory
News Summary - Country in the memory of the beloved ruler
Next Story