സഞ്ചാരികളുമായി ‘കോസ്റ്റ ടോസ്കാന’ കപ്പൽ സലാലയിൽ
text_fields‘കോസ്റ്റ ടോസ്കാന’ ക്രൂസ് കപ്പൽ സലാല തുറമുഖത്ത്
സലാല: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി മറ്റൊരു ആഡംബര കപ്പൽകൂടി സലാല തുറമുഖത്തെത്തി. 4,564 യാത്രക്കാരുമായി ‘കോസ്റ്റ ടോസ്കാന’ ക്രൂസ് കപ്പലാണ് സലാലയിൽ നങ്കൂരമിട്ടത്. ഇതിൽ 2,998പേർ വിനോദ സഞ്ചാരികളാണ്. ഗ്രീസിൽനിന്നാണ് കപ്പൽ ഇവിടെ എത്തിയത്.
സഞ്ചാരികൾക്ക് ഊഷ്മളവരവേൽപ്പാണ് അധികൃതർ നൽകിയത്. ദോഫാറിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയവും സലാലയിലെ പരമ്പരാഗത മാർക്കറ്റുകളും സഞ്ചാരികൾ സന്ദർശിച്ചു. ക്രൂസ് സീസൺ ആരംഭിച്ചതോടെ ഇതിനകം നിരവധി ആഡംബര കപ്പലുകളാണ് സുൽത്താനേറ്റിന്റെ വിവിധ തുറമുഖങ്ങളിൽ എത്തിയത്. ശനിയാഴ്ച 1340 യാത്രക്കാരുമായി ‘ബൊലെറ്റ്’ ക്രൂസ് കപ്പലും സലാലയിൽ എത്തിയിരുന്നു. സഞ്ചാരികളുടെ വരവ് ടൂറിസം രംഗത്തും പുത്തനുണർവ് പകർന്നിട്ടുണ്ട്. സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാനായി പൈതൃക-ടൂറിസം മന്ത്രാലയവും വിവിധ പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

