മിഡിലീസ്റ്റിലെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് പട്ടികയിൽ ഇടം നേടി മസ്കത്ത്
text_fieldsമസ്കത്ത്: മിഡിലീസ്റ്റില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ നഗരങ്ങളില്‍ ഇടംപിടിച്ച് മസ്കത്തും. അന്താരാഷ്ട്ര ജീവനക്കാര്‍ക്കുള്ള മെഴ്സറിന്റെ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിങ്ങിലാണ് ഒമാൻ ഉൾപ്പെട്ടിരിക്കുന്നത്. കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റിയും മസ്കത്തിനൊപ്പം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 130ാം സ്ഥാനത്താണ് മസ്കത്തുള്ളത്.
11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍നിന്നായി 227 നഗരങ്ങളെയാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ മെഴ്സര് റാങ്കിങ്ങിൽ ഉള്‍പ്പെടുത്തിയത്. താമസം, ഗതാഗതം, ഭക്ഷണം, വസ്ത്രം, ഗാര്‍ഹിക വസ്തുക്കള്‍, വിനോദം അടക്കം ഓരോ സ്ഥലത്തെയും 200 ഇനങ്ങളിലെ ചെലവിനെ താരതമ്യം ചെയ്തിട്ടാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അബൂദബിയും ദുബൈയുമാണ് പിന്നീട് മേഖലയില്‍ ഏറ്റവും ചെലവേറിയ നഗരം. യഥാക്രമം 18, 43 സ്ഥാനങ്ങളാണ് ഈ നഗരങ്ങള്‍ക്കുള്ളത്.

