ഒമാനിൽ ജീവിതച്ചെലവ് വർധിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് ഡിസംബറിൽ ജീവിതച്ചെലവ് ഉയർന്നതായി കണക്കുകൾ. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മുൻവർഷം ഡിസംബറിനെ അപേക്ഷിച്ച് 0.75 ശ തമാനം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. പ്രത ിമാസ പണപ്പെരുപ്പത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബറിനെ അപേക്ഷിച്ച് 0.29 ശത മാനത്തിെൻറ കുറവാണ് ഡിസംബറിൽ ഉണ്ടായത്. 2017നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പണപ്പെരുപ്പം 0.88 ശതമാനം കൂടിയതായും കണക്കുകൾ പറയുന്നു.
ഡിസംബറിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗതാഗതച്ചെലവാണ് ഏറ്റവും കൂടുതൽ വർധിച്ചത്, 3.43 ശതമാനം. വിദ്യാഭ്യാസ ചെലവ് 2.02 ശതമാനം വർധിച്ചപ്പോൾ ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിഭാഗത്തിൽ 0.59 ശതമാനത്തിെൻറയും കമ്മോഡിറ്റീസ് വിഭാഗത്തിൽ 1.42 ശതമാനത്തിെൻറയും വർധന രേഖപ്പെടുത്തി. അതേസമയം, ആരോഗ്യചെലവിൽ ഒരു വർഷത്തിനിടെ 3.53 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം-ആൽക്കഹോൾ ഇതര പാനീയങ്ങൾ, വസ്ത്രങ്ങൾ-പാദരക്ഷകൾ, ആശയവിനിമയം, ഫർണിച്ചർ, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.
ഗവർണറേറ്റുകളുടെ കണക്ക് എടുക്കുേമ്പാൾ ദോഫാറിലാണ് ഏറ്റവുമധികം പണപ്പെരുപ്പം ഉണ്ടായത്, 1.52 ശതമാനം. വടക്കൻ ബാത്തിന, അൽ ദാഖിലിയ, മസ്കത്ത് എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ പണപ്പെരുപ്പം കുറഞ്ഞതായും കണക്കുകൾ കാണിക്കുന്നു.
അതേസമയം, 2018 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ ഉപഭോക്തൃ വിലസൂചിക 0.29 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഗതാഗത ചെലവിലാണ് ഏറ്റവുമധികം കുറവ്, 1.33 ശതമാനം. അതേസമയം, ഭക്ഷണപാനീയങ്ങൾ, ഹൗസിങ്, ജലം, വൈദ്യുതി തുടങ്ങിയവയുടെ ചെലവ് നവംബറിനെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ വിഭാഗങ്ങൾക്ക് മാറ്റമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
