കോസ്മോസ് സ്പോർട്സിന്റെ പുതിയ ബ്രാഞ്ച് ഗാലയിൽ പ്രവർത്തനം തുടങ്ങി
text_fieldsകോസ്മോസ് സ്പോർട്സിന്റെ രണ്ടാമത്തെ ബ്രാഞ്ച് ഗാലയിൽ മസ്കത്ത് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് ഖുലൂം ജവാദ് ഫജ്വാനി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: സ്പോർട്സ് ഉൽപന്നങ്ങളുടെ വിപണന രംഗത്തെ സ്ഥാപനമായ കോസ്മോസിന്റെ രണ്ടാമത്തെ ബ്രാഞ്ച് ഗാലയിൽ പ്രവർത്തനം തുടങ്ങി. മസ്കത്ത് ബാഡ്മിന്റൺ ക്ലബിന്റെ എതിർവശത്താണ് പുതിയ ശാഖ. മസ്കത്ത് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് ഖുലൂം ജവാദ് ഫജ്വാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷോപ് ഉടമ മുഹമ്മദ് റിയാസ് കായംകുളം, തിരഞ്ഞെടുത്ത അതിഥികൾ എന്നിവർ പങ്കെടുത്തു.
ഈ വർഷം ഒമാന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ശാഖകൾകൂടി തുടങ്ങുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വാദികബീർ ഇൻഡസ്ട്രിയൽ ഏരിയയിൽ മാർച്ചിൽ ബാഡ്മിന്റൺ ഇൻഡോർ അക്കാദമി ‘കോസ്മോസ് ബാഡ്മിന്റൺ ക്ലബ്’ എന്ന പേരിൽ പ്രവർത്തനം തുടങ്ങും. വിവിധ ബ്രാൻഡിലുള്ള സ്പോർട്സ് ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണെന്നും ഉദ്ഘാടനത്തിന്റെ ഭാഗമായി പലതിനും 20 മുതൽ 50 ശതമാനംവരെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

