കൊറോണ: പ്രതിരോധ നടപടികൾ കർക്കശമാക്കി
text_fieldsമസ്കത്ത്: കൊറോണ വൈറസ് ഒമാനിലേക്ക് കടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ നടപ ടികളുടെ ഭാഗമായി കര, കടൽ, വ്യോമ അതിർത്തികളിൽ പരിശോധനയും നിരീക്ഷണവും കർക്കശമ ാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിർത്തികളിലെത്തുന്ന യാത്രക്കാർക്ക് രോഗാവസ്ഥകൾ എഴുതുന്നതിനുള്ള ഫോറം വിതരണം ചെയ്യുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗം, തൊണ്ടവേദന, ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഇൗ ഫോറത്തിൽ എഴുതിനൽകണം. ചൈനയിൽനിന്ന് നേരിട്ട് എത്തിയവർ വന്നിറങ്ങി 14 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണം. എത്തിയ ദിവസം താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയും രോഗം പടരാൻ സാധ്യതയുള്ളവരെയും കുറിച്ചുമുള്ള വിവരങ്ങളും നൽകണം. ഇതുവഴി മാത്രമേ ആരോഗ്യ പരിചരണ സ്ഥാപനങ്ങൾക്ക് ലബോറട്ടറി പരിശോധന നടത്താനും തുടർ പരിചരണങ്ങൾ ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനാ നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. ലബോറട്ടറി പരിശോധനക്കുള്ള സാമ്പിളുകൾ അതിർത്തികളിലെ ലാബുകളിൽ എടുക്കില്ലെന്നും ആരോഗ്യ പരിചരണ സ്ഥാപനങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ ബാധ ഉണ്ടാകുന്ന പക്ഷം നേരിടുന്നതിനുള്ള മാർഗങ്ങളെ കുറിച്ച പരിശീലനം നൽകുന്നതിന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർക്കായി കഴിഞ്ഞദിവസം ശിൽപശാല നടത്തി. ചൈനയിൽ കുടുങ്ങിയ ഒമാനി വിദ്യാർഥികളെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞദിവസം ഒമാനിൽ തിരികെയെത്തിക്കുകയും ചെയ്തു. അതിനിടെ, കൊറോണ ഭീതി പടർന്നതിനെ തുടർന്ന് മുഖാവരണങ്ങൾ ആളുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. പല ഫാർമസികളിലും മുഖാവരണങ്ങളുടെ സ്റ്റോക് ഇല്ല. കുറഞ്ഞ വിലയും ഉപയോഗിക്കാനുള്ള എളുപ്പവും കാരണം സർജിക്കൽ മാസ്ക് ആണ് കൂടുതൽ പേരും വാങ്ങുന്നത്. പലരും ബോക്സ് കണക്കിനാണ് വാങ്ങുന്നത്. ഇത്തരം മുഖാവരണങ്ങൾ പൂർണമായും രോഗത്തെ പ്രതിരോധിക്കില്ലെങ്കിലും തുമ്മുേമ്പാഴും മറ്റും പുറത്തുവരുന്ന സ്രവങ്ങളിൽനിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകും.