മിർബാത്തിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കി
text_fieldsപരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ മിർബാത്ത് വിലായത്തിൽ പവിഴപ്പുറ്റുകൾ
വൃത്തിയാക്കുന്നു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് വിലായത്തിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കുന്നതിനുള്ള കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി.വിവിധ സർക്കാർ സ്ഥാപനങ്ങൾ, പ്രാദേശിക ഡൈവിങ് ടീമുകൾ, സന്നദ്ധ ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു കാമ്പയിൻ.
കുടുങ്ങിക്കിടക്കുന്ന മത്സ്യബന്ധന വലകളും വ്യാപകമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിലൂടെ നീക്കംചെയ്തു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഒമാന്റെ പ്രകൃതിവിഭവങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുമുള്ള പരിസ്ഥിതി അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

