രുചിഭേദങ്ങളുടെ മാറ്റുരച്ച് ഫുഡ്ലാൻഡ്സ് പാചകമത്സരം
text_fieldsമസ്കത്ത്: രുചിഭേദങ്ങളുടെ മാറ്റുരക്കലായി ‘ഫുഡ്ലാൻഡ്സ് കുക്ക് ഒാഫ് കോൺടസ്റ്റ്’ പാചക മത്സരം. യു.ടി.എസ്.സി ഗൾഫ് ഹോക്കി ഫിയെസ്റ്റയുടെ ഭാഗമായിട്ടായിരുന്നു മത്സരം. അരികൊണ്ടുള്ള വിഭവങ്ങൾ, മധുരപലഹാരങ്ങൾ, സ്നാക്സ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ ഇരുനൂറോളം പാചകക്കുറിപ്പുകൾ ലഭിച്ചു. ഒാരോ വിഭാഗത്തിലും 20 പേരെ വീതം രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇളനീർ ബിരിയാണിയൊരുക്കിയ സുബീന റാസിക്കിനാണ് അരികൊണ്ടുള്ള വിഭവങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചത്. ദീപ ഭക്താനി, അംറീൻ ജഹാംഗീർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയപ്പോൾ നൗഷീൻ ഇനാംദാറിന് സ്പെഷൽ ജൂറി പുരസ്കാരവും ലഭിച്ചു. സ്നാക്സ് വിഭാഗത്തിൽ പാരുൾ ജെയിൻ, നിജ ആസിഫ്, ബുഷ്റ സിദ്ദീഖ് എന്നിവർക്ക് ആദ്യ മൂന്നുസ്ഥാനങ്ങളും മെഹ്നാസ് സുൾഫിക്ക് സ്പെഷൽ ജൂറി പ്രൈസും ലഭിച്ചു.
മധുരപലഹാരങ്ങളുടെ വിഭാഗത്തിൽ ഷിഫ പറമ്പിലിനാണ് ഒന്നാം സ്ഥാനം. ഷഹ്ന അലി, ദീപ്തി ലെസറാഡോ എന്നിവർക്ക് രണ്ടുംമൂന്നും സ്ഥാനങ്ങളും മോന ജെയിനിന് സ്പെഷൽ ജൂറി സമ്മാനവും ലഭിച്ചു. പുതുമയേറിയ വിഭവത്തിനുള്ള പുരസ്കാരം നിസ്വ ഷറഫിനാണ്. ഒന്നാം സ്ഥാനക്കാർക്ക് സ്വർണനാണയവും സർട്ടിഫിക്കറ്റും മെഡലും അടക്കം സമ്മാനമായി നൽകി. രണ്ടും മൂന്നും സ്ഥാനക്കാർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും മെഡലും നൽകി. പെങ്കടുത്ത 60 പേർക്കും സമ്മാനപ്പൊതികളും കൈമാറി. ഫുഡ്ലാൻഡ്സ് റെസ്റ്റാറൻറിലെ സൗത്ത് ഇന്ത്യൻ ഷെഫ് എൽദോ അബ്രഹാം, കോണ്ടിനെൻറൽ ഷെഫ് ആര്യ വിജയലാൽ എന്നിവർക്ക് ഒപ്പം ഫുഡ് ബ്ലോഗറായ ഒനീസ താബിഷും വിധികർത്താക്കളായിരുന്നു. ഒന്നാംസ്ഥാനക്കാർക്കുള്ള എട്ട് ഗ്രാം സ്വർണനാണയം ഷാഹി സ്പൈസസാണ് സ്പോൺസർ ചെയ്തത്. ‘ഗൾഫ് മാധ്യമ’വും പരിപാടിയുടെ സ്പോൺസർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
