Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​പ​ഭോ​ഗം കു​റ​ഞ്ഞു,...

ഉ​പ​ഭോ​ഗം കു​റ​ഞ്ഞു, ത​ക്കാ​ളി വി​ല​കു​ത്ത​നെ ഇ​ടി​ഞ്ഞു

text_fields
bookmark_border
ഉ​പ​ഭോ​ഗം കു​റ​ഞ്ഞു, ത​ക്കാ​ളി വി​ല​കു​ത്ത​നെ ഇ​ടി​ഞ്ഞു
cancel

മ​സ്ക​ത്ത്: ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​തോ​ടെ പ​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല​ക്കു​റ​വ് ഏ​റെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ത​ക്കാ​ളി​യെ​യാ​ണ്. ഒ​രു കി​ലോ ത​ക്കാ​ളി​ക്ക് 70 ബൈ​സ​യാ​ണ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഇൗ​ടാ​ക്കു​ന്ന​ത്. ഒ​രു കാ​ർ​ട്ട​ൺ ത​ക്കാ​ളി​ക്ക് 400 ബൈ​സ​യാ​ണ് മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ല. സീ​സ​ൺ ആ​യ​തി​നാ​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​തും വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ത​ക്കാ​ളി​ക്ക് ഇ​ത്ര​യും കു​റ​ഞ്ഞ വി​ല അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. ത​ക്കാ​ളി​ക്ക് ഇ​ത്ര​യേ​റെ വി​ല കു​റ​യു​ന്ന​ത് ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വി​ല​ക്കു​റ​വ്​ കാ​ര​ണം ക​ർ​ഷ​ക​ർ വ​ൻ ന​ഷ്​​ട​മാ​ണ് നേ​രി​ടു​ന്ന​ത്. കൃ​ഷി, പാ​ക്കി​ങ്, മാ​ർ​ക്ക​റ്റി​ങ് അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ൾ ഒ​രു വി​ധ​ത്തി​ലും ഒ​ത്തു പോ​കാ​ത്ത അ​വ​സ്ഥ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.

ക​ക്കി​രി, പ​ച്ച​മു​ള​ക് അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ല​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ട്​​പ്ര​കാ​രം 2020 ജ​നു​വ​രി​യി​ലേ​ക്കാ​ൾ ഇൗ​വ​ർ​ഷം 10.7 ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ​പ​ച്ച​ക്ക​റി​ക​ൾ​ക്ക്​ ഉ​ള്ള​ത്.ഒ​മാ​നി​ൽ​നി​ന്ന് ത​ക്കാ​ളി​യും മ​റ്റു പ​ച്ച​ക്ക​റി​ക​ളും യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്.

ഇ​റാ​നി​ൽ ത​ക്കാ​ളി സീ​സ​ൺ ആ​യ​തി​നാ​ൽ മി​ക​ച്ച ഉ​ൽ​പാ​ദ​ന​മാ​ണു​ള്ള​ത്. അ​തി​നാ​ൽ ഇൗ ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​റാെൻറ ത​ക്കാ​ളി​യും പ​ച്ച​ക്ക​റി​യു​മാ​ണു​ള്ള​ത്. ഇൗ ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യും ന​ട​ക്കു​ന്നി​ല്ല. അ​തോ​ടൊ​പ്പം യു.​എ.​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മാ​യി ത​ക്കാ​ളി​യും മ​റ്റ് പ​ച്ച​ക്ക​റി​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഒ​മാ​നി​ൽ ത​ക്കാ​ളി അ​ട​ക്ക​മു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​തും വി​ല കു​റ​വി​ന്​ ​കാ​ര​ണ​മാ​ണ്. കോ​വി​ഡ് കാ​ര​ണം േജാ​ലി ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ൽ നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് രാ​ജ്യം വി​ട്ട​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം നാ​ട്ടി​ൽ പെ​ട്ട കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചു​വ​രു​ന്നു​മി​ല്ല. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ൻ​റീ​ൻ കൂ​ടി നി​ല​വി​ൽ​വ​ന്ന​തോ​ടെ വ​രാ​ൻ ത​യാ​റാ​യി​നി​ൽ​ക്കു​ക​യാ​യി​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ യാ​ത്ര മാ​റ്റി വെ​ച്ചു ക​ഴി​ഞ്ഞു. ഇ​ത് ത​ക്കാ​ളി അ​ട​ക്ക​മു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​പ​ഭോ​ഗം കു​റ​യാ​ൻ കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​മാെൻറ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട​ൽ നി​ല​വി​ൽ വ​ന്ന​തും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലും നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്

കാ​ർ​ഷി​ക ഉ​ൽ​പാ​ന​ത്തി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജോ​ലി​ക്കാ​രെ കി​ട്ടാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഇൗ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി പേ​രാ​ണ് പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഇൗ ​ഒ​ഴി​വി​ലേ​ക്ക് പു​തി​യ തൊ​ഴി​ലാ​ളി​ക​ൾ വ​രു​ന്നു​മി​ല്ല. അ​തി​നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ െതാ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ നി​ല​യി​ലാ​ണ്.നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ വ​ൻ ന​ഷ്​​ട​മാ​ണ് നേ​രി​ടു​ന്ന​ത്. ത​ക്കാ​ളി​യു​ടെ ഉ​ൽ​പാ​ദ​ന ചെ​ല​വ് േപാ​ലും ഒ​പ്പി​ക്കാ​ൻ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യി​ല്ല. ഇ​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മു​ര​ടി​പ്പ് അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണ​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.എ​ന്നാ​ൽ കാ​ർ​ഷി​ക േമ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നി അ​ഗ്രി​ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​ണ്ട്. അ​തോ​ടൊ​പ്പം, കാ​ർ​ഷി​ക മ​ത്സ്യ, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​വും ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.ഇ​തിെൻറ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഫാ​മു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomato
Next Story