വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധനയുമായി ഉപഭോക്തൃ സംരക്ഷണ സമിതി
text_fieldsമസിയോണ വിലായത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരക്ഷണ സമിതി നടത്തിയ പരിശോധന
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ അൽ മസിയോണ വിലായത്തിലെ നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃസംരക്ഷണ സമിതി പരിശോധന നടത്തി. അൽമസിയോണ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയായിരുന്നു മാർക്കറ്റുകളിൽ പരിശോധന കാമ്പയിനുകൾ നടത്തിയത്. കടകൾ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞ സാധനങ്ങളും പൊതു ധാർമികതക്ക് വിരുദ്ധമായ നിരവധി സാധനങ്ങളും പിടിച്ചെടുത്തു. നിയമങ്ങൾ പാലിക്കാത്തതിന് നിരവധി കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

