ഉപഭോക്താക്കൾ സൂക്ഷ്മത പാലിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
text_fieldsമസ്കത്ത്: സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ സൂക്ഷ്മത പുലർത്തണമെന്ന് നിർദേശിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയ വിലയും ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും തമ്മിൽ പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. ഉപഭോക്തൃ ബോധവത്കരണമാണ് സമഗ്ര സംരക്ഷണത്തിനും ന്യായമായ വ്യാപാര രീതികൾക്കും അടിസ്ഥാനമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വാങ്ങുന്നതിന് മുമ്പ് വില സൂക്ഷ്മമായി പരിശോധിക്കുന്നത് അമിതവില ഈടാക്കൽ തടയാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിലൂടെ വിപണിയിലെ സുതാര്യത ശക്തിപ്പെടുത്താനും വ്യാപാര വിശ്വാസ്യത ഉറപ്പാക്കാനും സാധിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

