Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2025 12:07 PM IST Updated On
date_range 27 March 2025 12:07 PM ISTമസ്കത്ത് ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇന്ന് മുതൽ അൽ വത്തായയിലെ ബി.എൽ.എസ് സെന്ററിൽ
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ കോൺസുലാർ, അറ്റസ്റ്റേഷൻ കൗണ്ടറുകൾ അൽ വത്തായയിലെ ബി.എൽ.എസ് സെന്ററിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷിക്കാം. എന്നാൽ, ഏപ്രിൽ ഒന്ന് മുതൽ ബി.എൽ.എസ് സെന്ററിലെ സി.പി.വി (കോൺസുലാർ, പാസ്‌പോർട്ട്, വിസ) സേവനങ്ങൾക്ക് രാവിലെ 7.30 മുതൽ വൈകുന്നേരം 6.30 വരെ അപേക്ഷിക്കാവുന്നതാണ്.
കോൺസുലാർ/അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള സമയം രാവിലെ 7:30 മുതൽ വൈകുന്നേരം 3:00 വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

