സലാലയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ എംബസി സലാലയിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ്
സലാല: ഇന്ത്യൻ എംബസി സോഷ്യൽ ക്ലബുമായി സഹകരിച്ച് സലാലയിൽ നടത്തിയ കോൺസുലാർ ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. ക്ലബ് ഹാളിൽ നടന്ന ക്യാമ്പിന് എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ശിർസാത് നേത്യത്വം നൽകി. കൂടാതെ ശിവശങ്കർ ശർമ്മ ( അറ്റാഷെ കോൺസുലാർ), ശൈലേന്ദ്ര കുമാർ ( അറ്റാഷെ കോൺസുലാർ) , ബി.എൽ.എസ് പ്രതിനിധി അനിൽ കുമാർ എന്നിവരും സംബന്ധിച്ചു. അറ്റസ്റ്റേഷൻ, എൻ.അർ.ഐ സർട്ടിഫിക്കറ്റ് കൂടാതെ പാസ്പോർട്ട് സേവനങ്ങൾ എന്നിവയാണ് പ്രധാനമായും നടന്നത്. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം വരെ നീണ്ടു. സലാല കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ , മറ്റു ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളും ക്യാമ്പിന് നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

