Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാ​ങ്കു​ൾ റോ​ഡി​ന്‍റെ...

യാ​ങ്കു​ൾ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
road
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ യാ​ങ്കു​ൾ റോ​ഡ്

മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ യാ​ങ്കു​ൾ വി​ലാ​യ​ത്തി​ലെ ഇ​ന്‍റേ​ണ​ൽ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം മു​നി​സി​പ്പാ​ലി​റ്റി പൂ​ർ​ത്തി​യാ​ക്കി. ഏ​ഴ്​ കി​ലോ​മീ​റ്റ​ർ ​വ​രു​ന്ന റോ​ഡ്​ 4,80,000 റി​യാ​ൽ ചെ​ല​വി​ലാ​ണ്​ നി​ർ​മി​ച്ച​ത്. റോ​ഡ് ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​സം​ഖ്യ​യു​ടെ​യും ന​ഗ​ര വ​ള​ർ​ച്ച​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ലാ​യ​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​ റോ​ഡ്​ നി​ർ​മാ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ൽ റാ​ക്കി, അ​ൽ സു​വാ​ദ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ഇ​ബ്രി ഇ​ര​ട്ട​പ്പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് ദാ​ഹി​റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ്രോ​ജ​ക്ട് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ സ​ലീം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ർ​ഖി വി​ശ​ദീ​ക​രി​ച്ചു. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ക, സ​ഞ്ചാ​ര​വും ആ​ശ​യ​വി​നി​മ​യ​വും സു​ഗ​മ​മാ​ക്കു​ക, റെ​സി​ഡ​ൻ​ഷ്യ​ൽ ക​മ്മ്യൂ​ണി​റ്റി​ക​ൾ ത​മ്മി​ലു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​റോ​ഡു​ക​ൾ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ൽ സ​ർ​ഖി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionOman NewsRoad
News Summary - Construction of Yankul Road Completed
Next Story