യാങ്കുൾ ജല ശൃംഖല പദ്ധതി നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വിലായത്തിലെ ജല ശൃംഖല പദ്ധതിയുടെ നിർമാണ
പ്രവർത്തനങ്ങൾ അധികൃതർ വിലയിരുത്തുന്നു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വിലായത്തിലെ ജല ശൃംഖല പദ്ധതിയുടെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഏകദേശം 95 ശതമാനം പൂർത്തിയായിട്ടുണ്ട്. നാമ വാട്ടർ സർവിസസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രദേശവാസികൾക്ക് , പ്രത്യേകിച്ച് അൽ ആലൗ നിവാസികൾക്ക് സുസ്ഥിരമായ ജലവിതരണം നൽകുന്നതിനും മേഖലയിലെ പുതിയ പദ്ധതികൾ ഉൾപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ പൈപ്പുകൾ ഉപയോഗിച്ച് 72.7 കിലോമീറ്റർ ജലവിതരണ ശൃംഖലയുടെ നിർമാണമാണ് ഈ സംരംഭത്തിൽ ഉൾപ്പെടുന്നതെന്ന് യാങ്കുളിലെ വാട്ടർ നെറ്റ്വർക്ക്സ് പ്രോജക്റ്റിന്റെ ഡയറക്ടർ എൻജിനീയർ ബദർ ബിൻ സാലെം അൽ-റുബായ് പറഞ്ഞു. കൂടാതെ, 1.9 കിലോമീറ്റർ ദൈർഘ്യമുള്ള ഡക്റ്റൈൽ ഇരുമ്പ് പൈപ്പുകളുടെ പ്രധാന വിതരണ ലൈനിനൊപ്പം മൂന്ന് പമ്പുകളും നാല് കണക്ഷൻ പോയന്റുകളും ഉൾക്കൊള്ളുന്ന ഒരു പമ്പിങ് സ്റ്റേഷനും സ്ഥാപിക്കുന്നു. ഫയർ ഹൈഡ്രന്റുകൾ, ഐസൊലേഷൻ വാൽവുകൾ, പ്രഷർ മോണിറ്ററിങള പോയന്റുകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ഇതിലുണ്ടാകും.
ഏകദേശം 2.58 ദശലക്ഷം റിയാലിന്റെ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയിലൂടെ 590 ഗാർഹിക കണക്ഷനുകൾ നൽകാൻ സാധിക്കും. ഏകദേശം 6,000 താമസക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മൂന്നാം പാദത്തോടെ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. യാങ്കുളിലെ ജനങ്ങൾക്ക് വിശ്വസനീയമായ ജലവിതരണം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

