വാദി അദൈ ഡാം നിർമാണത്തിനു തുടക്കം
text_fieldsവാദി അദൈ ഡാം നിർമാണത്തിന് തുടക്കമായപ്പോൾ
മസ്കത്ത്: വാദി അദൈ അണക്കെട്ടിന്റെ നിർമാണത്തിന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം തുടക്കംകുറിച്ചു. മസ്കറ്റിലെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനം വർധിപ്പിക്കുന്നതിനുള്ള നിർണായക പദ്ധതിയുടെ ഭാഗമായാണ് ഇതൊരുങ്ങുന്നത്. മത്രയിലെ വിലയാത്തിലെ വാദി അദൈക്ക് കുറുകെ 38 ദശലക്ഷം റിയാൽ ചെലവിലാണ് ഡാം നിർമിക്കുക.
ഖുറമിലേക്കുള്ള നീരൊഴുക്ക് ഉൾപ്പെടെ, അമീറാത്ത് വിലായത്തിലെ ആറ് തെക്കൻ വാനികളിൽനിന്ന് ഉത്ഭവിക്കുന്ന മഴയും വെള്ളപ്പൊക്കവും നിയന്ത്രിക്കാൻ അണക്കെട്ടിനു കഴിയുമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ നാസർ ബിൻ മുഹമ്മദ് അൽ ബത്താഷി പ്രസ്താവിച്ചു.
ഖുറം വാണിജ്യമേഖലയെ സംരക്ഷിക്കുന്നതിനും കനത്ത മഴയിൽനിന്ന് അമീറാത്തിലെ നഗരവികസനത്തെ പിന്തുണക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന വെള്ളപ്പൊക്ക സംരക്ഷണ തന്ത്രത്തിന്റെ ഭാഗമാണ് ഈ അണക്കെട്ടെന്ന് ബത്താഷി പറഞ്ഞു.
അണക്കെട്ടിന്റെ റിസർവോയർ 23 മില്യൺ മെട്രിക്ക് ക്യൂബ് വെള്ളം ഉൾക്കൊള്ളാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്. ഘടനാപരമായ സമഗ്രത ഉറപ്പാക്കാൻ, വിവിധ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് അണക്കെട്ടിനെ സജ്ജീകരിക്കാനെന്നിവ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഡാമിന്റെ നിർമാണം 2026 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമീറാത്ത് അണക്കെട്ടും അൽ ജുഫൈന അണക്കെട്ടും പൂർത്തിയാക്കിയതിനു ശേഷം ആസൂത്രണം ചെയ്ത ആറ് സംവിധാനങ്ങളിൽ മൂന്നാമത്തേതാണ് വാദി അദൈ ഡാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

