ഖസബ് ആശുപത്രിയുടെ നിർമാണം അന്തിമഘട്ടത്തിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന ഖസബ് ആശുപത്രി
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ പുതിയ ഖസബ് ആശുപത്രിയുടെ നിർമാണം പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഇതിനകം 85 ശതമാനം പൂർത്തിയായിട്ടുണ്ട്.ഈ വർഷം അവസാനത്തോടെ ഇത് തുറന്നകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 100,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പദ്ധതിയിൽ 36,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ആകെ 48 ദശലക്ഷം റിയാലിലധികം ചെലവിലാണ് ഇത് ഒരുക്കുന്നത്. ഗവർണറേറ്റിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന 164 കിടക്കകൾ ഉൾക്കൊള്ളാൻ ആശുപത്രിയിൽ സൗകര്യമുണ്ടാകും.
ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വികസന പദ്ധതികളിൽ ഒന്നാണ് പുതിയ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് സർവിസസ് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ എൻജിനീയർ യൂസഫ് ബിൻ യാക്കൂബ് അംബു അലി പറഞ്ഞു. ആശുപത്രിയിൽ അപകട, അത്യാഹിത വിഭാഗം, ഒരു റേഡിയോളജി വിഭാഗം, ഒരു കിഡ്നി മെഡിസിൻ യൂനിറ്റ്, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, പുനരധിവാസ വിഭാഗം, തീവ്രപരിചരണ വിഭാഗങ്ങൾ (മുതിർന്നവർ, കുട്ടികൾ, കാർഡിയാക്), ഗൈനക്കോളജി, പ്രസവചികിത്സ വിഭാഗം, ശിശുക്കൾക്കുള്ള പ്രത്യേക പരിചരണ യൂനിറ്റ്, ഒരു ദൈനംദിന പ്രവർത്തന വിഭാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

