ഇസ്കി-നിസ്വ രണ്ടുവരിപ്പാത നിര്‍മാണത്തിനു തുടക്കം
text_fieldsഇസ്കി-നിസ്വ പാത രണ്ടുവരിയാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായപ്പോൾ
മസ്കത്ത്: ഇസ്കി-നിസ്വ പാത രണ്ടുവരിയാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 32.2 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുന്നത്. ഇസ്കി വിലായത്തിലെ ഖര്റൂത്ത് സൗത്ത് റൗണ്ട് എബൗട്ടില്‍നിന്നും ആരംഭിച്ച് നിസ്വ വിലായത്തിലെ ഫര്‍ഖ് പ്രദേശത്ത് അവസാനിക്കുന്ന പാത ബിര്‍കാത്ത് അല്‍ മൗസ് വഴിയാണ് കടന്നുപോകുന്നത്.
47 ദശലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന പാതയില്‍ റൗണ്ട് എബൗട്ടുകള്‍, ട്രാഫിക് സിഗ്നലുകള്‍, താഴ്ഭാഗത്ത് കൂടിയുള്ള തുരങ്കങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ക്രോസിങള ബോക്സ് നിര്‍മിച്ച് ഏത് സമയങ്ങളിലും ഗതാഗതം സൗധ്യമാക്കുന്നതിനുള്ള സൗകര്യവും ഈ പാതയിലുണ്ടാകും. ഇസ്കി- നിസ്വ പാത ഇസ്കി സെന്ററിലെ എക്സ്പ്രസ് വേയുമായി ബന്ധപ്പെടുത്തും.
മൂന്ന് കിലോമീറ്റര്‍ നീളമുള്ള സര്‍വിസ് റോഡും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. നിരവധി ഔദ്യോഗിക സംവിധാനങ്ങളും വാണിജ്യ സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്ന ഫര്‍ഖ് പ്രദേശത്തെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. 36 മാസം കൊണ്ട് ഇസ്കി- നിസ്വ പാത രണ്ടുവരിയാക്കി ഉയര്‍ത്താനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഇസ്കി- നിസ്വ പാത ഇരട്ടിപ്പിക്കല്‍ പദ്ധതി മേഖലയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗത സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ദാഖിലിയ ഗവര്‍ണറേറ്റ് റോഡ് വിഭാഗം ഡയരക്ടര്‍ സാലിം ബിന്‍ ഹമദ് അല്‍ ജുനൈബി പറഞ്ഞു. ഗവര്‍ണറേറ്റിനെ അതിന്റെ സുപ്രധാന മേഖലകളുമായി ബന്ധിപ്പിക്കുന്നതിനും ഇസ്കി, ജബല്‍ അഖ്ദര്‍ തുടങ്ങിയ മേഖലകളിലെ സാമ്പത്തികവും സാമൂഹികവുമായ വികസനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് റോഡിന്റെ അടിസ്ഥാന സൗകര്യ വികസനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

