ഇബ്രയിൽ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റ് നിർമാണത്തിനു തുടക്കം
text_fieldsഇബ്ര സംയോജിത പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റിന്റെ
രൂപരേഖ
ഇബ്ര: ഇബ്ര വിലായത്തിൽ സംയോജിത പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റിന്റെ നിർമാണത്തിനു വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി തുടക്കംകുറിച്ചു. ഏകദേശം1,404 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മാർക്കറ്റ് ഒരുങ്ങുന്നതെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റ് വക്താവ് സുബൈദ ബിൻത് സലിം അൽ ഷിധാനിയ അറിയിച്ചു. ഗവർണറേറ്റിലെ വിലായത്തുകളിൽ വിവിധ സീസണുകളിലായി വ്യത്യസ്തതരത്തിലുള്ള വിളകൾ കൃഷി ചെയുന്ന പ്രദേശമാണ്. അതിനാൽ പുതിയ മാർക്കറ്റ് വിപണി നിക്ഷേപകർക്ക് അവസരങ്ങൾ നൽകുകയും പ്രാദേശിക ഉൽപന്നങ്ങളുടെ പ്രമോഷനും വിൽപനയും സുഗമമാക്കുകയും ചെയ്യുമെന്നും സുബൈദ പറഞ്ഞു. പദ്ധതിയിൽ 12 കടകൾ, നാല് കോൾഡ് സ്റ്റോറുകൾ, വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പുറം യാർഡ് എന്നിവയുണ്ടാകും.
കൂടാതെ, സേവന സൗകര്യങ്ങൾ, പൊതു പാർക്കിങ്, ലാൻഡ്സ്കേപ്പിങ്, വിനോദ സൗകര്യങ്ങൾ എന്നിവയുമൊരുക്കും. സെൻട്രൽ മാർക്കറ്റ് ഇബ്രയിലും വടക്കൻ ശർഖിയയിലുടനീളമുള്ള വാണിജ്യ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും.
വിലയാത്തിലെ പ്രാദേശിക വിപണികളിൽ ഈ പദ്ധതി ഗണ്യമായ സംഭാവന നൽകും.
ചില്ലറ വിൽപന സ്റ്റോറുകളിൽ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യും. മുന്തിരി, മാങ്ങ, നാരങ്ങ, ഇലക്കറികൾ, വിവിധ ഈത്തപ്പഴങ്ങൾ, സിട്രസ് പഴങ്ങൾ എന്നിവയുൾപ്പെടെ ഗവർണറേറ്റിലെ കാർഷിക വിളകളുടെ വൈവിധ്യമാണ് ഇതിനു കാരണമെന്നും സുബൈദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

