Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക സെ​ൻ​ട്ര​ൽ പ​ഴം,...

ബ​ർ​ക സെ​ൻ​ട്ര​ൽ പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​

text_fields
bookmark_border
നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബ​ർ​ക​യി​ലെ ഖ​സാ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ലെ സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റ്​
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബ​ർ​ക​യി​ലെ ഖ​സാ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ലെ സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റ്​

മ​സ്ക​ത്ത്​: ബ​ർ​ക​യി​ലെ ഖ​സാ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വാ​ട​ക​ക്ക്​ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്​ അ​ധി​കൃ​ത​ർ തു​ട​ക്ക​മി​ട്ടു. പ​ച്ച​ക്ക​റി, പ​ഴം മൊ​ത്ത​വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക​മ്പ​നി​ക​ളെ​യാ​ണ്​ അ​ധി​കൃ​ത​ർ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം തു​ട​ങ്ങു​ന്ന മാ​ർ​ക്ക​റ്റി​ന്‍റെ ബു​ക്കി​ങ്​ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. പു​തി​യ മാ​ർ​ക്ക​റ്റി​ന്റെ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ ഒ​രു​ങ്ങു​ന്ന മാ​ർ​ക്ക​റ്റ്​ ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യാ​ണ്. ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ലേ​റെ​പ്പേ​രു​ടെ​യും വി​പ​ണി ആ​വ​ശ്യ​ങ്ങ​ൾ ഇ​തി​ലൂ​ടെ നി​റ​വേ​റ്റും. 500,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ്​ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം, റാ​ക്കി​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ക്ഷേ​പ​ക​രു​ടെ ഒ​രു ക​ൺ​സോ​ർ​ട്ട്യം ഖ​സാ​ൻ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ക​മ്പ​നി സ്ഥാ​പി​ച്ചി​രു​ന്നു. പു​തി​യ ഖ​സാ​ൻ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ വ​ലി​യ ട്ര​ക്കി​ങ്​ കാ​ർ പാ​ർ​ക്ക്, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, വെ​യ​ർ​ഹൗ​സ്, ക​സ്റ്റം​സ്, അ​ഗ്രി​ക​ൾ​ച​റ​ൽ ലാ​ബ് ടെ​സ്റ്റി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ല​ധി​കം ആ​ളു​ക​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഫു​ഡ് പാ​ക്കി​ങ്, വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ക്ഷ്യ വ്യ​വ​സാ​യ മേ​ഖ​ല, മൂ​ല്യ​വ​ർ​ധി​ത നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യു​ള്ള ഭ​ക്ഷ്യ സം​സ്ക​ര​ണ ക്ല​സ്റ്റ​ർ എ​ന്നി​വ​യു​മു​ണ്ടാ​കും. ഒ​മാ​നി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ന്റ​ഗ്രേ​റ്റ​ഡ് ഫു​ഡ് ഹ​ബ്ബാ​യി ക​ണ​ക്കാ​ക്കു​ന്ന ഫു​ഡ് സി​റ്റി​യി​ലെ മൊ​ത്തം നി​ക്ഷേ​പം 40 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ വ​രും. സ​ർ​ക്കാ​റി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ ത​ന്ത്ര​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ സ​ഹാ​യ​മാ​കു​ന്ന​താ​ണ്​ ഖ​സാ​ൻ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്.

വി​വി​ധ പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ത​ണു​ത്ത​തും ഉ​ണ​ങ്ങി​യ​തു​മാ​യ സം​ഭ​ര​ണ​ത്തി​നു​ള്ള സം​യോ​ജി​ത ലോ​ജി​സ്റ്റി​ക് പ​രി​ഹാ​ര​ങ്ങ​ൾ, സം​ഭ​ര​ണം, പാ​ക്കേ​ജി​ങ്, ഗ​താ​ഗ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​നു​ബ​ന്ധ ലോ​ജി​സ്റ്റി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ആ​ധു​നി​ക നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ത് ന​ൽ​കും. ശീ​തീ​ക​ര​ണ ശൃം​ഖ​ല​യും വി​ത​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യും പ​ച്ച​ക്ക​റി, പ​ഴം, ഭ​ക്ഷ്യ മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​ക്കു​ള്ള ഒ​രു അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​മാ​യും പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionFruitsVegitableMarketBarkaCompletedKhazan Economic City
News Summary - Construction-of Barka-Central-Fruit-and-Vegetable-Market-75-percent-completed
Next Story