കെട്ടിട നിർമാണം: സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി നഗരസഭ
text_fieldsമസ്കത്ത്: നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കെട്ടിടങ്ങൾ നിർമിക്കാൻ പാടുള്ളൂവെന്ന് മസ്കത്ത് നഗരസഭ കരാറുകാർക്കും ഉടമകൾക്കും മുന്നറിയിപ്പ് നൽകി. ഇതുവഴി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നഗരസഭാ എൻജിനീയർമാരടങ്ങുന്ന വിദഗ്ധ സംഘം സന്ദർശിച്ച് നഗരസഭാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും കെട്ടിടം താമസിക്കാൻ സുരക്ഷിതമാണെന്നും ഉറപ്പാക്കിവരുകയും ചെയ്യുന്നുണ്ടെന്ന് നഗരസഭ വക്താവ് പറഞ്ഞു. വിള്ളലുകൾ വീണതും താമസിക്കാൻ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതുമായ നിരവധി പഴയ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഭാഗികമായോ പൂർണമായോ പഴകിെപ്പാളിഞ്ഞതും താമസക്കാർക്കും അയൽവാസികൾക്കും ഭീഷണിയുയർത്തുന്നതുമായ കെട്ടിടങ്ങൾ ഉടമയുടെയോ പ്രതിനിധിയുടെയോ ചെലവിൽ പൊളിച്ചുനീക്കണമെന്നാണ് നഗരസഭാ കെട്ടിട നിയമത്തിലെ 131ാമത് ആർട്ടിക്ക്ൾ നിർദേശിക്കുന്നുണ്ട്. നഗരസഭാ നോട്ടീസിന് ഉടമയോ പ്രതിനിധിയോ പ്രതികരിക്കാതെവന്നാൽ താമസക്കാരെ ഒഴിവാക്കി കെട്ടിടം പൊളിക്കാൻ നഗരസഭക്ക് അധികാരമുണ്ട്.
ഇതിന് വേണ്ട ചെലവും നിയമപരമായ പിഴയുമടക്കം ഉടമയിൽനിന്ന് ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പഴയതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങൾ കാലതാമസമില്ലാതെ പൊളിച്ചുനീക്കണമെന്ന് നഗരസഭാ കൗൺസിൽ അംഗം സാലിം മുഹമ്മദ് അൽ ഗമ്മാരി പറഞ്ഞു. റൂവിയിൽ അടക്കം ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങൾ ഇതിനകം പൊളിച്ചുകഴിഞ്ഞു.
താമസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ വാടകക്ക് നൽകുന്നവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താമസക്കാരുടെ സുരക്ഷിതത്വത്തിനാണ് മുൻഗണനയെന്നും അതിനാൽ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും പൊറുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഗുരുതര സുരക്ഷാ ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാൻ ഉത്തരവിടുകയെന്ന് നഗരസഭാ ബിൽഡിങ് പെർമിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ
പറഞ്ഞു.
ചില കേസുകളിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കെട്ടിടങ്ങൾ പുനർനിർമിക്കാനും നിർദേശിക്കും. ഏതെങ്കിലും െകട്ടിടങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെങ്കിൽ നഗരസഭയിൽ പരാതി സമർപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറ
ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
